Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൃശ്യം ഹിന്ദിയിലെ ഗാനങ്ങളെത്തി

Drishyam

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ജീത്തു ജോസഫിന്റെ ദൃശ്യം. ദൃശ്യം പാപനാശമായി തമിഴിലെത്തിയപ്പോഴും ദൃശ്യയായി കന്നടയിലെത്തിയപ്പോളും മികച്ച വിജയമായിരുന്നു. ചിത്രം ഹിന്ദിയിലെത്തുമ്പോഴും ആ പതിവ് ആവർത്തിക്കുമെന്നാണ് നിർമ്മാതാക്കൾ കരുതുന്നത്. അജയ് ദേവ് ഗണും, തബുവും, ശ്രേയ ശരണും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ദൃശ്യം ഹിന്ദിയുടെ ഗാനങ്ങളെല്ലാം പുറത്തിറങ്ങി.

ക്യാ പതാ...

നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ക്യാ പതാ എന്നു തുടങ്ങുന്ന ഗാനം അർജിത് സിങും, കാർബൺ കോപ്പി എന്ന ഗാനം ആഷ് കിംഗും, കബ് കഹാ സേ എന്ന ഗാനം കെ കെയും, ദം ഗുഡ്താ ഹേ എന്ന ഗാനം രേഖ ഭരദ്വാജും, രാഹത്ത് ഫത്തേഹ് അലി ഖാനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ദൃശ്യം എന്ന് തന്നെ പേരിട്ടിരിക്കുന്ന ചിത്രം ദേശീയ പുരസ്‌കാര ജേതാവ് നിഷികാന്ത് കമ്മത്താണ് സംവിധാനം ചെയ്യുന്നത്. ജീത്തു ജോസഫിന്റെ കഥയ്ക്ക് ഉപേന്ദ്ര സിന്ധായേയാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

മോഹൻലാലും, മീനയും അവതരിപ്പിച്ച കഥാപാത്രങ്ങളെ അജയ് ദേവ്ഗണും, ശ്രേയ ശരണും അവതരിപ്പിക്കുമ്പോൾ തബുവാണ് ഐജിയായി എത്തുന്നത്. ഇവരെ കൂടാതെ ഇഷിത ദത്ത, രജത് കുമാർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നേരത്തെ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണം ലഭിച്ച ട്രെയ്‌ലർ ഇതുവരെ 53 ലക്ഷം ആളുകളാണ് യൂട്യൂബിലൂടെ മാത്രം കണ്ടത്.

കബ് കഹാ സേ...

സംവിധായകൻ നിഷികാന്ത് കമ്മത്ത്, സംഗീതസംവിധായകൻ, ഗാനരചയിതാവ്, സംവിധായകൻ എന്നി നിലകളിൽ പേരെടുത്ത വിശാൽ ഭരദ്വാജ്, അഭിനേതാക്കളായ അജയ് ദേവ്ഗൺ, തബു, ഗാനരചയിതാവ് ഗുൽസാർ, ഛായാഗ്രാഹകൻ അവിനാഷ് അരുൺ തുടങ്ങിയ ദേശീയപുരസ്‌കാര ജേതാക്കൾ ചിത്രത്തിനായി ഒന്നിക്കുന്നു എന്നത് ദൃശ്യം ഹിന്ദിയുടെ പ്രത്യേകതയാണ്. പനോരമ സ്റ്റുഡിയോയുടെ ബാനറിൽ കുമാർ പഥക്ക്, അജിത് അന്ധാരേ, അഭിഷേക് പഥക് തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂലൈ 31 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.