Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽഖറിന് സമ്മാനവുമായി ആരാധകന്റ സംഗീത വി‍ഡിയോ

Dulquer Salmaan

മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാന് പിന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് റിബിൻ റിച്ചാർഡ് എന്ന ഡിജെ. ദുൽഖർ സിനിമകളിലെ പ്രശസ്ത ഗാനങ്ങളും രംഗങ്ങളും ചേർത്തിണക്കിക്കൊണ്ടാണ് ദുൽഖർ മാഷപ്പ് പുറത്തിറക്കിയിരിക്കുന്നത്. ദുൽഖറിനും ആരാധകർക്കും ഗോപിസുന്ദർ ആരാധകർക്കുമാണ് വിഡിയോ സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ്‌ ദുല്‍ഖര്‍ തന്റെ പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിച്ചത്.

Dulquer Salmaan Mashup

മംഗ്ലീഷ്, സലാല മൊബൈൽസ്, എബിസിഡി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്‌സ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും രംഗങ്ങളുമാണ് മാഷപ്പ് തയ്യാറാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. റിബിൻ റിച്ചാർഡ് റീമികസ് ചെയ്തിരിക്കുന്ന ഗാനത്തിന്റെ വിഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത് കൗച്ച് പൊട്ടറ്റോസാണ്. ജിയോ പോൾ കീബോർഡ് പ്രോഗ്രാമിംഗും നിർവ്വഹിച്ചിരിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.