Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൃശ്യം ഹിന്ദി പതിപ്പിന്റെ മറ്റൊരു സൂപ്പർ ഗാനം

Dum Ghutta Hai

ബോളീവുഡിന് ഖവാലി ശൈലിയിലുള്ള നിരവധി ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള പാട്ടുകാരനാണ് രാഹത്ത് ഫത്തേഹ് അലി ഖാൻ. 2002 ൽ പുറത്തിറങ്ങിയ പാപ് എന്ന ചിത്രത്തിലൂടെ ബോളീവുഡിലെത്തിയ രാഹത്ത് ഫത്തേഹ് അലിഖാൻ തുടർന്ന് നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഓംകാര എന്ന ചിത്രത്തിലെ ഗാനത്തിലൂടെ പ്രശസ്തയായ ഗായികയാണ് രേഖ ഭരദ്വാജ്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ രേഖ ഭരദ്വാജും രാഹത്ത് ഫത്തേഹ് അലിഖാനും ഒന്നിച്ചിരിക്കുകയാണ്. ഇരുവരും ആദ്യമായി ഒന്നിച്ചു പാടിയ ദൃശ്യത്തിലെ ദം ഗുഡ്താ ഹേ എന്ന ഗാനം പുറത്തിറങ്ങി. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിന്റെ ഹിന്ദി പതിപ്പാണ് ദൃശ്യം എന്ന് തന്നെ പേരിട്ടിരിക്കുന്ന ചിത്രം. ഗുൽസാറിന്റെ വരികൾക്ക് വിശാൽ ഭരദ്വാജാണ് ഈണം പകർന്നിരിക്കുന്നത്.

ദേശീയ പുരസ്‌കാര ജേതാവ് നിഷികാന്ത് കമ്മത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജീത്തു ജോസഫിന്റെ കഥയ്ക്ക് ഉപേന്ദ്ര സിന്ധായേയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മോഹൻലാലും, മീനയും അവതരിപ്പിച്ച കഥാപാത്രങ്ങളെ അജയ് ദേവ്ഗണും, ശ്രേയ ശരണും അവതരിപ്പിക്കുമ്പോൾ തബുവാണ്  ഐജിയായി എത്തുന്നത്. ഇവരെ കൂടാതെ ഇഷിത ദത്ത, രജത് കുമാർ തുടങ്ങിയവരും ചിത്രത്തിലൂണ്ട്. നേരത്തെ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണം ലഭിച്ച ട്രെയ്‌ലർ ഇതുവരെ 46 ലക്ഷം ആളുകളാണ് യൂട്യൂബിലൂടെ മാത്രം കണ്ടത്.

ദം ഗുഡ്താ ഹേ...

സംവിധായകൻ നിഷികാന്ത് കമ്മത്ത്, സംഗീതസംവിധായകൻ, ഗാനരചയിതാവ്, സംവിധായകൻ എന്നി നിലകളിൽ പേരെടുത്ത വിശാൽ ഭരദ്വാജ്, അഭിനേതാക്കളായ അജയ് ദേവ്ഗൺ, തബു, ഗാനരചയിതാവ് ഗുൽസാർ, ഛായാഗ്രാഹകൻ അവിനാഷ് അരുൺ തുടങ്ങിയ ദേശീയപുരസ്‌കാര ജേതാക്കൾ ചിത്രത്തിനായി ഒന്നിക്കുന്നു എന്നത് ദൃശ്യം ഹിന്ദിയുടെ പ്രത്യേകതയാണ്. പനോരമ സ്റ്റുഡിയോയുടെ ബാനറിൽ കുമാർ പഥക്ക്, അജിത് അന്ധാരേ, അഭിഷേക് പഥക് തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂലൈ 31 ന് തീയേറ്ററിലെത്തും. 

കഴിഞ്ഞ ദിവസം കമൽഹാസൻ നായകനായി എത്തിയ ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാസം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് പാപനാസത്തിന് ലഭിക്കുന്നത്. മലയാളത്തിലും, തമിഴിലും, കന്നടയിലും, തെലുങ്കിലും നേടിയ പ്രദർശന വിജയം ഹിന്ദി ദൃശ്യത്തിനും ലഭിക്കുമെന്നാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ കരുതുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.