Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐപിഎൽ താരങ്ങളുമായി ഡ്വെയ്ൻ ബ്രാവോയുടെ ഗാനം

Chalo Chalo song

ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങുന്ന ലോകത്തിലെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് വെസ്റ്റ്ഇൻഡിസ് താരം ഡ്വെയ്ൻ ബ്രാവോ. ക്രിക്കറ്റിൽ മാത്രമല്ല ഡാൻസിലും പാട്ടിലുമെല്ലാം അതിയായ താൽപര്യമുള്ള ബ്രാവോയുടെ ആദ്യ ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. ചലോ ചലോ എന്ന പേരിട്ടിരിക്കുന്ന സിംഗിളിന്റെ ഓഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നെങ്കിലും വിഡിയോ ഇപ്പോൾ മാത്രമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലി, ഡേവിഡ് ഹസി, ഇർഫാൻ പത്താൻ, കെറോൺ പോള്ളാഡ്, ക്രിസ് ഗെയിൽ, ഡാരൻ സമി, ബ്രാണ്ടൻ മക്കെല്ലം തുടങ്ങിയവരും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ചലോ ചലോ...

ബ്രാവോയും നിഷാ ബിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബ്രാവോ, നിഷാ ബി, കരീം തോമസ്, കെവിൻ ചാൾസ് എന്നിവർ ചേർന്നാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്സ് താരമായ ബ്രാവോ നേരത്തെ ഉല എന്ന തമിഴ് സിനിമയിൽ ഡാൻസ് കളിച്ചിരുന്നു. ഉലയിലെ യേൻ ഡാ എന്ന പാട്ടിലെ ബ്രാവോയുടെ ഡപ്പാംകൂത്ത് ഡാൻസ് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ക്രിക്കറ്റിനെ കൂടാതെ ഡാൻസ്, സ്റ്റേജ് പെർഫോമൻസ്, പാട്ട്, ഡിജെ എന്നിവയിൽ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് ബ്രാവോ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.