Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏക് പഹേലി ലീലയിലെ മൂന്നാമത്തെ ഗാനം ഖുദാ ബീ

Ek Paheli Leela Movie Song

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഏക് പഹേലി ലീലയിലെ മൂന്നാം ഗാനം ഖുദാ ബി പുറത്തിറങ്ങി. മോഹിത് ചൗഹാൻ പാടിയിരിക്കുന്ന പ്രണയഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ടോണി കക്കറാണ്. മനോജ് മുൻതാഷീറാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ട്രെയിലറിനും മൂന്ന് ഗാനങ്ങൾക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കഴിഞ്ഞ മാസമാദ്യം പുറത്തിറങ്ങിയ ട്രെയിലർ 1.30 കോടി ആളുകളും, കനിക കപൂർ പാടിയ ദേശീലുക്ക് എന്ന ഗാനം 47 ലക്ഷം ആളുകളും, തേര ബിൻ നഹി ലഗ എന്ന ഗാനം 40 ലക്ഷം ആളുകളും സയ്യാൻ സൂപ്പർ സ്റ്റാർ എന്ന ഗാനം 11 ലക്ഷം ആളുകളുമാണ് യൂട്യൂബിലൂടെ കണ്ടുകഴിഞ്ഞത്.

മൂന്ന് കാലഘട്ടങ്ങളിലായി വികസിക്കുന്ന ഏക് പഹേലി ലീലയിൽ ലീല, മീര, നീലിമ എന്നീ മൂന്ന് കഥാപാത്രങ്ങളെ സണ്ണി ലിയോൺ അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത നിർമ്മാതാവ് അഹമ്മദ് ഖാന്റെ സഹോദരൻ ബോബി ഖാൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഏക് പഹേലി ലീല. ബോബി ഖാന്റെ കഥയ്ക്ക് ജോജോ ഖാൻ തിരക്കഥയും ബണ്ടി റാത്തോർ സംഭാഷണവും എഴുതിയിരിക്കുന്നു.

സണ്ണി ലിയോണിനെ കൂടാതെ ജയ് ഭാനുശാലി, മോഹിത്, രാഹുൽ ദേവ്, രജനീഷ് ഡുഗൽ, ജാസ് അറോറ, ശിവാനി, വി ജെ ആൻഡി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അമൽ മാലിക്കിനെ കൂടാതെ മീറ്റ് ബ്രോസ് അഞ്ചാൻ, ഡോ. സിയസ്, ടോണി കക്കർ തുടങ്ങിയവരും ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നുണ്ട്. പേപ്പർ ഡോൾ എന്റർടൈൻമെൻസിന്റെ ബാനറിൽ ഭൂഷൺ കുമാർ, കൃഷ്ൻ കുമാർ, അഹമ്മദ് ഖാൻ, ഷൈറ ഖാൻ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ പത്തിന് തീയേറ്ററിലെത്തും.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer