Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനംകവർന്ന് എമ്മ വാട്സണിന്റെ പാട്ട്

emma-belle

നടിയും ഗായികയുമായ എമ്മ വാട്സണ്‍ തന്റെ പുതിയ ചിത്രം ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റിൽ പാടിയ ഗാനം ശ്രദ്ധേയമാകുന്നു. സംതിങ് ദേർ എന്ന പാട്ടാണ് ചാർട്ട് ബീറ്റുകളിലും പ്രേക്ഷക മനസുകളിലും തരംഗമായിരിക്കുന്നത്. ബെല്ലെ എന്ന കഥാപാത്രമാണ് എമ്മ അവതരിപ്പിക്കുന്നത്. ഒരാഴ്ച കൊണ്ട് ഫെയ്സ്ബുക്കിലൂടെ മാത്ര ഒന്നര കോടിയോളം ആളുകളാണ് ഈ വിഡിയോ കണ്ടത്. എമ്മ ബെല്ലയായി വേഷമിട്ടു നിൽക്കുന്ന ഒരു രംഗത്തിന്റെ 31 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോയാണു പുറത്തുവന്നത്.  

ഡിസ്നി ഈ ചിത്രത്തിന്റെ ആനിമേറ്റ‍‍ഡ് വേർഷൻ 1991ൽ പുറത്തിറക്കിയിരുന്നു. അതിന്റെ റീമേക്ക് ആണ് ഈ ചിത്രം. ഡിസ്നി തന്നെയാണു പുതിയ ചിത്രം നിർമ്മിക്കുന്നതും. മാര്‍ച്ച് 17ന് സിനിമ പുറത്തിറങ്ങും. ഫ്രഞ്ച് എഴുത്തുകാരനായ ഗബ്രിയേല വില്ലെന്യൂ എഴുതിയ ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ് എന്ന ക്ലാസിക് നോവലിന്റെ ദൃശ്യാവിഷ്കാരമാണിത്. കഥാതന്തുവിനോട് നീതി പുലർത്തിക്കൊണ്ടാകും പുതിയ ചിത്രമെത്തുക. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.