Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിയനാർഡോയുടേതിനേക്കാൾ മധുരമുണ്ട് ഈ ഓസ്കറിന്

ennio-moriccone

ലിയോയുടെ ഒാസ്കർ നേട്ടം തൽക്കാലം അവിടെ നിൽക്കട്ടെ, സംഗീത ലോകം ചർച്ച ചെയ്യുന്നതു മറ്റൊരാളുടെ ഓസ്കർ പുരസ്കാരമാണ്. 500 ചിത്രങ്ങൾക്കൊടുവിൽ അക്കാദമി അവാർ‍ഡ് നേടിയ ഇറ്റാലിയൻ സംഗീതജ്ഞൻ എനിയോ മൊറീക്കോണിനെക്കുറിച്ചാണ്. ഹേറ്റ്ഫുൾ എയ്റ്റ് എന്ന സിനിമയിലെ പശ്ചാത്തല സംഗീതമാണു മികച്ച ഒറിജിനൽ സ്കോറിനുള്ള പുരസ്കാരം എലീനോയ്ക്കു നേടിക്കൊടുത്തത്. ക്വാണ്ടേൻ ടറന്റിനോയുടെ ഹേറ്റ്ഫുൾ എയ്റ്റ് എന്ന സിനിമയ്ക്കുള്ള അംഗീകാരം കൂടിയായി എനിയോയുടെ നേട്ടം.

മുൻപ് അഞ്ചു തവണ അക്കാദമി നോമിനേഷനുകൾ ലഭിച്ച ശേഷമാണ് എനിയോയ്ക്ക് അവസാനം 87ാം വയസിൽ ഒാസ്കർ ലഭിക്കുന്നത്. ഡെയ്സ് ഒാഫ് ഹെവൻ(1978), ദി മിഷൻ(1986), ദി അൺടച്ചബിൾ(1987), ബഗ്സി(1991), മെലേന(2000) എന്നീ ചിത്രങ്ങൾക്കാണ് ഇതിനു മുൻപ് നാമനിർദേശങ്ങൾ ലഭിച്ചത്. സിനിമയ്ക്കു നൽകിയ സമഗ്രസംഭാവനകൾക്ക് 2007ലെ ലൈഫ് ടൈം കോൺട്രിബ്യൂഷൻ ഓസ്കർ ഇദ്ദേഹത്തെ തേടിയെത്തിയതെന്നതു മറ്റൊരു വിരോധാഭാസം.

സിനിമാലോകത്ത് ഏറ്റവും ശ്രദ്ധ നേടിയ സംഗീതജ്ഞരിൽ ഒരാളാണ് ഇദ്ദേഹം. സെർജിയോ ലിയോൺസിന്റെ ദി ഗുഡ്, ദി ബാഡ് ആൻഡ് ദി അഗ്ലി എന്ന ചിത്രത്തിനു വേണ്ടിയും ദി അൺടച്ചബിൾ എന്ന ചിത്രത്തിനു വേണ്ടിയുമെല്ലാം നൽകിയ സംഗീതം സിനിമാ ലോകത്ത് ഏറ്റവും കയ്യടി നേടിയ, ഏറ്റവും ശ്രദ്ധ നേടിയ സംഗീതങ്ങളുടെ ഗണത്തിലുണ്ട്. ദി ഗുഡ്, ദി ബാഡ്, ആൻഡ് ദി അഗ്ലിയിലെ സംഗീം ഗ്രാമിയുടെ ഹാൾ ഓഫ് ഫെയിം അവാർഡും സ്വന്തമാക്കി, 2009ൽ. സിനിമയുടെ പല തലമുറകളെ കണ്ടുവെന്നതാണ് എനിയോയുടെ ഏറ്റവും വലിയ സവിശേഷത. 60 വർഷം നീണ്ട കരിയറിനിടയിൽ കണ്ടു മുട്ടിയവരും പ്രവർത്തിച്ചവരുമായ സിനിമാ ലോകത്തെ വ്യത്യസ്തർ എത്രയെറെ. ഇറ്റലി തങ്ങളുടെ പ്രിയപ്പെട്ട സംഗീതജ്ഞന്റെ ഓസ്കർ നേട്ടത്തെ തകർത്ത് ആഘോഷിക്കുകയുമാണ്. വായിച്ചു തീരുന്നതിനു മുൻപ് ഇതുകൂടി. നമ്മുടെ മലയാളത്തിലെ പല സംഗീത സംവിധായകരുടെയും പാട്ടുകളിൽ, പശ്ചാത്തല സംഗീത്തിൽ ‘ഇൻസ്പിരേഷൻ’ ആയി മാറിയിട്ടുള്ളത് എനിയോ മൊറീക്കോണിയുടെ പാട്ടുകളും സൃഷ്ടികളുമാണ്.

Your Rating: