Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നിട്ടും ഓണം വന്നേ...രസകരം ഈ ഓണപ്പാട്ട്

ennittum-onam-vanne

അവതാരകനും നടനുമായ ‍ജോയി ജോണും ഗിറ്റാറിസ്റ്റ് സാം ശിവയും ചേർന്നൊരുക്കിയ എന്നിട്ടും ഒാണം വന്നേ എന്ന ആൽബം ശ്രദ്ധനേടുന്നു. മുമ്പും പാട്ടുകൾ എഴുതിയിട്ടുണ്ടെങ്കിലും ആദ്യമായാണ് താൻ എഴുതിയ ആൽബം റിലീസ് ചെയ്യുന്നതെന്ന് ജോയി ജോൺ പറയുന്നു. സാംശിവയാണ് പാട്ടിന് ഇൗണമിട്ടിരിക്കുന്നതും പാടിയിരിക്കുന്നതും.  ഇൗ പാട്ട് ഷൂട്ടുചെയ്യാൻ വേണ്ടി പാടങ്ങളൊക്കെ അന്വേഷിച്ചു നടന്നെങ്കിലും ഒരെണ്ണം പോലും കണ്ടെത്താനായില്ലെന്നും ജോയി ജോൺ പറയുന്നു. അടുത്ത ഗാനമായ അഹങ്കാരപ്പാട്ട് ഉടനെ റിലീസ് ചെയ്യുമെന്ന് ജോയി പറഞ്ഞു. ചലച്ചിത്ര ലോകത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ജോയി ജോൺ.

Your Rating: