Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാസാഗർ മാജിക്കുമായി എന്നും എപ്പോഴും

Ennum Epozhum

മലയാളിക്ക് നല്ല മെലഡികൾ സമ്മാനിച്ചിട്ടുള്ള സംഗീതസംവിധായകനാണ് വിദ്യാസാഗർ. വെണ്ണിലാ ചന്ദനക്കിണ്ണത്തിൽ തുടങ്ങി എന്നെന്നും ഓർമ്മയിൽ സുക്ഷിക്കാവുന്ന നിരവധി ഹിറ്റുകൾ സമ്മാനിച്ച വിദ്യാസാഗർ മാജിക്കുമായി എന്നും എപ്പോഴും എന്ന ചിത്രത്തിലെ ഗാനങ്ങളെത്തി. ചിത്രത്തിലെ നാല് ഗാനങ്ങളുടെ ഓഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. റഫീക്ക് അഹമ്മദാണ് ഗാനങ്ങളുടെയെല്ലാം വരികളെഴുതിയിരിക്കുന്നത്.

മലർവാക കൊമ്പത്ത് എന്ന തുടങ്ങുന്ന ആദ്യഗാനം ആലപിച്ചിരിക്കുന്നത് പി ജയചന്ദ്രനും രാജലക്ഷ്മിയും ചേർന്നാണ്. മെലഡിയിൽ കുതിർത്തിയ ഈണം ജയചന്ദ്രനും രാജലക്ഷ്മിയും ചേർന്ന് അതിമനോഹരമായി പാടിയിരിക്കുന്നു. ജയചന്ദ്രന്റേയും രാജലക്ഷ്മിയുടേയും ആലാപനത്തിന്റെ മികവുകൊണ്ട് ഇതിനകം തന്നെ ശ്രദ്ധയാകർഷിച്ച ഗാനം ഹിറ്റ് ചാർട്ടുകളിൽ കുറച്ചധികം നാൾ ഇടംപിടിക്കുമെന്നും ഉറപ്പിക്കാം.

നിലാവും മായുന്നു എന്ന ഗാനം ആലപിച്ചിരിക്കുന്ന ഹരിശങ്കരാണ്. ഹരിശങ്കറിന്റെ ശബ്ദവും മെലഡിയുടെ ഈണം ഗാനത്തിന് പ്രത്യേക വശ്യതയാണ് നൽകിയിരിക്കുന്നത്. ദിത്തികി ദിത്തികി എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്ന ബിന്നി കൃഷ്ണകുമാറാണ്. അൽപ്പം ഫാസ്റ്റായ പുലരി പൂപെണ്ണെ എന്ന് തുടങ്ങിയ ഗാനം അലപിച്ചിരിക്കുന്നത് വിജയ് യേശുദാസും. ഒന്നിനൊന്ന് മെച്ചമാണ് നാല് ഗാനങ്ങളെങ്കിലും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് പി ജയചന്ദ്രനും രാജലക്ഷ്മിയും ചേർന്ന് പാടിയിരിക്കുന്ന മലർ വാഗകൊമ്പത്ത് എന്ന ഗാനമാണ്.

'Ennum Epozhum' All Songs

മോഹൻലാലും മഞ്ചുവാര്യരും നീണ്ട 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് എന്നും എപ്പോഴും. ആക്ഷേപഹാസ്യസ്വഭാവത്തിലുള്ള ഫാമിലി എന്റർടെയിനറാണ് എന്നും എപ്പോഴും. നടൻ രവീന്ദ്രന്റെ കഥയ്ക്ക് രഞ്ജൻ പ്രമോദ് തിരക്കഥ ഒരുക്കിയിരിക്കുന്നു. അച്ചുവിന്റെ അമ്മ, മനസിനക്കരെ എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജൻ പ്രമോദ് തിരക്കഥയെഴുതുന്ന സത്യൻ അന്തിക്കാട് ചിത്രം കൂടിയാണ് എന്നും എപ്പോഴും. വനിതാരത്നം എന്ന വനിതാപ്രസിദ്ധീകരണത്തിന്റെ റിപ്പോർട്ടർ വിനീത് എൻ പിള്ളയായി മോഹൻലാലും അഭിഭാഷക ദീപയായി മഞ്ജു വാര്യരും കഥാപാത്രങ്ങളാകുന്നു. ഇവരെ കൂടാതെ രൺജി പണിക്കർ, റീനു മാത്യൂസ്, ഇന്നസെന്റ്, ലെന, ഗ്രിഗറി എന്നിവരും ചിത്രത്തിലുണ്ട്. ആശിർവാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം മാർച്ച് 27ന് തീയേറ്ററിലെത്തും.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer