Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൂറ് കോടി തികച്ച് എന്റിക്കേ ഇഗ്ലേസിയസ്

Enrique Iglesias

ബീബറിനും, കാറ്റി പെറിക്കും, ടെയ്‌ലർ സ്വിഫ്റ്റിനും പിന്നാലെ മ്യൂസിക്ക് സ്ട്രീമിംഗ് സൈറ്റായ വിവോയിൽ നൂറ് കോടി പിന്നിട്ടിരിക്കുകയാണ് സ്പാനിഷ് ഗായകൻ എന്റിക്കേ ഇഗ്ലേസിയസ്. മ്യുസിക്ക് സ്ട്രീമിംഗ് സൈറ്റായ വിവോ തങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി പുറത്തു വിട്ടതാണീ വിവരം. ഇതോടെ 100 കോടി ക്ലബിൽ അംഗമാകുന്ന ആദ്യത്തെ സ്പാനിഷ് ഗാനകനായി മാറിയിരിക്കുകയാണ് എന്റിക്കേ.

ജസ്റ്റിൻ ബീബറിന്റെ ബേബി, കാറ്റി പെറിയുടെ ഡാർക്ക് ഹോഴ്‌സ്, ടെയ്‌ലർ സ്വിഫ്റ്റിന്റെ ബ്ലാങ്ക് സ്‌പെയ്‌സ്, പെറിയുടെ തന്നെ റോർ എന്നീ ഗാനങ്ങൾക്ക് പിന്നാലെയാണ്. ബെയ്‌ലാണ്ടോ എന്ന ഗാനം നൂറ് കോടി കാഴ്ച്ചക്കാരെ നേടിയിരിക്കുന്നത്. വിവോയുടെ നൂറ് കോടി സർട്ടിഫിക്കറ്റ് ലഭിക്കുന്ന രണ്ടാമത്തെ പുരുഷ പോപ്പ് താരമാണ് എന്റിക്കോ.

Enrique Iglesias - Bailando

സ്പാനിഷ് ലോകത്തെ അതിപ്രശസ്തനായ ഗായകനാണ് എന്റിക്കേ മിഖ്വേൽ ഇഗ്ലേസിയസ് പ്രീസ്ലർ. ഇതുവരെ ഏകദേശം 137 ദശലക്ഷം ഗാനങ്ങൾ ലോകത്താകെമാനം എന്റിക്കെയുടേതായി വിറ്റുപോയിട്ടുണ്ട്. ബിൽബോർഡിന്റെ ചരിത്രത്തിൽ 150 ഹിറ്റുകളുള്ള ഗായകനാണ് എന്റിക്കേ. ബിൽബോർഡ് ഹോട്ട് 100ൽ ഇദ്ദേഹത്തിന്റെ രണ്ട് ഗാനങ്ങൾ ഒന്നാം സ്ഥാനത്തും ഒരു ഗാനം മൂന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്. ബിൽബോർഡിന്റെ ഹോട്ട് ലാറ്റിൻ ട്രാക്ക്‌സ് പട്ടികയിൽ ഇദ്ദേഹത്തിന്റെ 19 ഗാനങ്ങൾ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. അമേരിക്കൻ മ്യൂസിക്ക് പുരസ്‌കാരം ആറ് പ്രാവശ്യവും, ബിൽബോർഡ് മ്യൂസിക്ക് പുരസ്‌കാരം നാല് പ്രാവശ്യവും, ബിൽബോർഡ് ലാറ്റിൻ മ്യൂസിക്ക് അവാർഡ് മുപ്പത്തിയാറ് പ്രാവശ്യവും ഗ്രാമി പുരസ്‌കാരം ഒരു പ്രാവശ്യവും ലാറ്റിൻ ഗ്രാമി നാല് പ്രാവശ്യവും നേടിയിട്ടുള്ള ഗായകനാണ് എന്റിക്കെ ഇഗ്ലേസിയസ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.