Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമ്മുടെ കൊച്ചി നല്ല കൊച്ചി

Ente Kochi

കൊച്ചു കേരളമാണ് കൊച്ചി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഒത്തുചേരുന്ന നഗരം. ഒരിക്കലെങ്കിലും കൊച്ചിയുടെ ഹൃദയത്തിൽ എത്താൻ കൊതിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും. ചിലർക്ക് കൊച്ചി സ്വന്തം പെറ്റമ്മയാണെങ്കിൽ ചിലർക്ക് സ്നേഹം വാരിചൊരിയുന്ന പോറ്റമ്മയാണ്. കൊച്ചിയുടെ നന്മയുടെ മുഖം കാണിച്ചുതരികയാണ് എന്റെ കൊച്ചി എന്ന സംഗീത വിഡിയോ.

മൈ വൺ സോങ്ങ് എന്ന ഗ്രൂപ്പാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. കളിക്കുന്നതിനിടയിൽ വിദേശ ടൂറിസ്റ്റുകളുടെ ഒരു പേഴ്സ് ലഭിക്കുന്ന ഒരു സംഘം കുട്ടികൾ അത് തിരിച്ച് എൽപ്പിക്കാൻ നടത്തുന്ന യാത്രയും കൊച്ചിയുടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം അവരെ അന്വേഷിക്കുന്ന സംഘം അവസാനം അവരെ കണ്ടെത്തുകയും പേഴ്സ്തിരിച്ചു നൽകുന്നതുമാണ് ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കിയിരിക്കുന്ന ഗാനത്തിന്റെ ഇതിവൃത്തം.

ചലചിത്രതാരം മാസ്റ്റർ ചേതൻ ജയലാലാണ് ഗാനത്തിലെ പ്രധാനവേഷം കൈകാര്യം ചെയ്തിരിക്കുന്നത്. കൂടാതെ ബ്രിറ്റ്ലി അമലും ഗോഡ്വിൻ ആന്റണിയുമുണ്ട്. 2014 ലെ മൈസോങ് ക്യാമ്പനിലെ കുട്ടികളും മൈ വൺസോങ് വോളന്റിയേഴ്സും ചേർന്നാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. എലവേറ്റ് എക്സ് നിർമ്മിച്ചിരിക്കുന്ന വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ലാൽകൃഷ്ണനാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.