Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവൻ മര്യാദരാമനിലെ മൂന്നാമത്തെ ഗാനം

Ezhazhakellam song from movie ivan maryada raman

ഇവൻ മര്യാദരാമനിലെ മൂന്നാമത്തെ ഗാനം ഏഴഴകുള്ള മണവാട്ടി പുറത്തിറങ്ങി. വിവാഹ നിശ്ചയത്തിന്റെ പശ്ചാത്തലത്തിലുള്ള ഗാനം ആലപിച്ചിരിക്കുന്നത് അഫ്സലും മനീഷയും ചേർന്നാണ്. ബി കെ ഹരിനാരായണനാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ ചൂളമിട്ടു ചൂളമിട്ടു എന്ന് തുടങ്ങുന്ന ഗാനവും ഉമ്മറത്തെ എന്ന തുടങ്ങുന്ന പ്രണയ ഗാനവും പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് രണ്ട് ഗാനങ്ങൾക്കും ലഭിക്കുന്നത്.

2010 ൽ പുറത്തിറങ്ങിയ മര്യാദരാമണ്ണ എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേയ്ക്കാണ് ഇവൻ മര്യാദരാമൻ. 1923ൽ ബസ്റ്റർ കീറ്റൺ ഒരുക്കിയ ഔർ ഹോസ്പിറ്റാലിറ്റി എന്ന നിശബ്ദ ഇംഗ്ലീഷ് ചിത്രത്തിന്റെ റീമേയ്ക്കായിരുന്നു മര്യാദരാമണ്ണ. തുടർന്ന് കന്നടയിലേയ്ക്ക് മര്യാദെരാമണ്ണ എന്ന പേരിലും, ബംഗാളിയിലേയ്ക്ക് ഫൻഡേ പോരിയ ബോഗ കണ്ടേ രേ എന്ന പേരിലും, ഹിന്ദിയിലേയ്ക്ക് സൺ ഓഫ് സർദാർ എന്ന പേരിലും, തമിഴിലേയ്ക്ക് വല്ലവനുക്ക് പുല്ലും ആയുധം എന്ന പേരിലും റീമെയ്ക്ക് ചെയ്തിട്ടുണ്ട്.

ഏഴഴകുള്ള മണവാട്ടി...

പുനൈയിലെ ഒരു റൈസ് മില്ലിലെ ജോലിക്കാരനാണ് രാമനെന്ന രാമു. സൈക്കിളിൽ അരി എത്തിക്കുന്ന രാമു തന്റെ ഏറെക്കാലത്തെ ആഗ്രഹമായ ഓട്ടോറിക്ഷ വാങ്ങാൻ പണം കണ്ടെത്തുന്നതിനായി നാട്ടിലേക്ക് യാത്ര തിരിക്കുകയാണ്. നാട്ടിലെത്തിയ രാമു അകപ്പെടുന്ന പ്രശ്നങ്ങളാണ് ഇവൻ മര്യാദരാമൻ എന്ന ചിത്രത്തിലെ ഇതിവൃത്തം. ദിലീപിനെ കൂടാതെ നിക്കി ഗിൽറാണി, അബു സലിം, താരാ കല്യാൺ, കെ.ടി.സി. അബ്ദുള്ള, തെലുങ്കിലെ പ്രശസ്ത നടനായ നാഗിനിഡു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നവാഗതനായ സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ്കൃഷ്ണ സിബി കെ തോമസാണ്. ആന്റോ ജോസഫ് ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.