Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹം പങ്കുവച്ചൊരു ക്രിസ്മസ് പാട്ട്

മഞ്ഞുപെയ്യുന്ന ക്രിസ്മസ് രാവുകളിൽ കാതോർത്തിരിക്കാൻ ഒരു ഗാനം കൂടി. കൺചിമ്മി ചിരിക്കുന്ന നക്ഷത്രക്കുഞ്ഞുങ്ങൾക്ക് പാടിക്കൊടുക്കാൻ സ്നേഹത്തിന്റെ പുൽക്കൂടൊരുക്കുമ്പോൾ മൂളിപ്പാടാനൊരു ഗാനം. ഫെയറി ടെയ്‌ൽ എന്ന പുതിയ ആൽബത്തിലെ ഗാനമതാണ്. ക്രിസ്മസ് നാളുകളിലേക്കുള്ള മനോഹരമായ ഒരു ഭക്തിഗാനം.

പകൽ മായും ഇരുളേറും പതിയെ വിരിയുന്നു വിൺപൂക്കൾ ശരറാന്തൽ മിഴിചിമ്മി...എന്നു തുടങ്ങുന്ന ഗീതം ക്രിസ്മസിന്റെ നല്ലോർമകളെ മനസിലേക്കെത്തിക്കുന്നു. ഇതാ ഇങ്ങടുത്തെത്തി ക്രിസ്മസെന്ന് ഓര്‍മിപ്പിക്കുന്നു. എമി ആൻ തോമസാണ് പാടിയത്. പാട്ടിനൊപ്പം സഞ്ചരിക്കുന്ന ദൃശ്യങ്ങളിൽ അതിഭാവുകത്വമൊന്നുമില്ല. തീർത്തും ലളിതമായി ചെയതിരിക്കുന്ന ആൽബം. ഒറ്റപ്പെടലിന്റെ വേദനയുള്ള ഒരു ബാല്യത്തിന് പള്ളിക്കുള്ളിൽ നിന്ന് സ്നേഹത്തിന്റെ സാമിപ്യമായി ഒരു പെൺകുട്ടിയെത്തുന്നു. വേദനയനുഭവിക്കുന്ന മനസുകളിലേക്കെത്തുന്ന ദൈവസ്നേഹം പ്രമേയമാക്കിയാണ് ആൽബം ചിത്രീകരിച്ചിരിക്കുന്നത്. തരുന്ന സന്ദേശവും അതുതന്നെ.

‌ക്ലബ് ഡി ഫലാലയാണ് ഈ സംഗീത ആൽബം പുറത്തിറക്കിയത്. ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ച് കളിച്ചു വളർന്ന ഒരു സംഘമാണ് ഈ ആൽബത്തിന് പുറകിലെന്നതാണ് മറ്റൊരു പ്രത്യേകത. 2013ലാണ് ഈ കൂട്ടായ്മയിൽ നിന്ന് ആദ്യ ഗാനമെത്തിയത്. ഫെയറി ടെയ്‌ൽ ഇവരുടെ നാലാമത്തെ ആൽബമാണിത്. ഹരികൃഷ്ണനാണ് പാട്ടുകൾക്ക് സംഗീതം നൽകി സംവിധാനം ചെയ്തത്. വിഷ്ണു ശശിധരന്റേതാണ് എഴുത്ത്. അലേൻ രാജുവിന്റേതാണ് പശ്ചാത്തല സംഗീതം. ഷെരാജ് മാത്യു രാജുവാണ് കാമറ. അരുൺ അശോക്, ശ്രീകാന്ത് ജി അയ്യർ, അരുൺ ജോൺ മണി, എന്നിവരും ആൽബത്തിനു പിന്നിലുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.