Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്കിയും ബിയോൺസും ഒന്നിക്കുന്ന ഫീലിങ് മൈസെൽഫ്

beyonce-and-nicki

നിക്കി മിനാജും ബിയോൺസും ഒന്നിക്കുന്ന ഗാനം ഫീലിങ് മൈസെൽഫിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നിക്കി മിനാജിന്റെ ആൽബം ദ പിങ്ക് ലിപ്സിലെയാണ് ഫീലിങ് മൈസെൽഫ് എന്ന ഗാനം. ഗാനത്തിന്റെ വിഡിയോയുടെ പൂർണ്ണരൂപം മ്യൂസിക്ക് സ്ട്രീമിങ് വെബ്സൈറ്റായ ടൈഡലിൽ പുറത്തിറങ്ങിയെങ്കിലും ട്രെയ്‌ലർ മാത്രമേ യൂട്യൂബിലൂടെ പുറത്തുവിട്ടിട്ടുള്ളു. ഒണിക്ക മിനാജ്, ബിയോൺസ്, സോലോന തുടങ്ങിയവർ ചേർന്നെഴുതിയിരിക്കുന്ന ഗാനം നിർമ്മിച്ചിരിക്കുന്നത് ബിയോൺസും ഹിറ്റ് ബോയ്യും ചേർന്നാണ്. യങ് മണിയുടേയും ക്യാഷ് മണി റിപ്പബ്ലിക്കിന്റെയും ലേബലിലാണ് ഗാനം നിർമ്മിച്ചിരിക്കുന്നത്.

ദ പിങ്ക്പ്രിന്റിനുവേണ്ടി വേണ്ടി നിക്കി, ഡാർക്ക്, ലിൽ വൈൻ, ക്രിസ് ബ്രൗൺ തുടങ്ങിയവരുമായി സഹകരിച്ചിരുന്നു. നേരത്തെ മഡോണ, മരിയ കെറി, വിൽ ഐ ആം, റിയാന്ന, ജെസി ജെ, അരിയാന ഗ്രാന്റേ, കാനിയേ വെസ്റ്റ്, ജെസി ജെ, ജസ്റ്റിൻ ബീബർ തുടങ്ങിയ നിരവധി പോപ്പ് താരങ്ങളുമായി സഹകരിച്ച് ഗാനങ്ങൾ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ബിയോൺസും നിക്കിയും ആദ്യമായാണ് ഒരു ഗാനത്തിനായി ഒരുമിക്കുന്നത്. പോപ്പ് ലോകത്തെ രാജ്ഞി എന്നറിയപ്പെടുന്ന ബിയോൺസ് 1990 കളുടെ അവസാനം ഡിസ്നി ബാലതാരമായാണ് തന്റെ സംഗീത ജീവിതം ആരംഭിച്ചത്. 2003 ൽ ആദ്യ ആൽബമായ ഡെയിഞ്ചറസ്ലി ഇൻ ലൗവോടെയാണ് ബിയോൺസ് പ്രശസ്തി ആർജിച്ചത്്. തുർന്ന് 2006 ൽ ബർത്ത്ഡേ, 2008 ൽ ഐ ആം സാഷാ ഫേർസ്, 2011 ൽ 4, 2013ൽ ബിയോൺസ് എന്നിങ്ങനെ സൂപ്പർ ഹിറ്റായ അഞ്ച് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

ഫീലിങ് മൈസെൽഫ്...

നിക്കിയുടെ മൂന്നാമത്തെ സ്റ്റുഡിയോ ആൽബം ദ പിങ്ക് പ്രിന്റിലെ ഗാനങ്ങൾ താരം പുറത്തിറങ്ങിയത് അടുത്തിടെയാണ്. ട്രഫിൽ ബട്ടർ, പിൽ ആന്റ് പോഷൻസ്, അനാക്കോണ്ട, ഓൺലി തുടങ്ങിയ ദ പിങ്ക് പ്രിന്റിലെ ഗാനങ്ങളെല്ലാം തന്നെ ബിൽബോർട്ട് ഹോട്ട് 100 പട്ടികയിൽ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ പുറത്തിറങ്ങിയ പിൽസ് ആന്റ് പോഷൻസ് എന്ന ഗാനം ഇതുവരെ 11.7 കോടി ആളുകളും, രണ്ടാമത് പുറത്തിറങ്ങിയ അനാക്കോണ്ട എന്ന ഗാനം 45.8 കോടി ആളുകളും, മൂന്നാമതായി പുറത്തിറങ്ങിയ ഓൺലി എന്ന ഗാനം ഇതുവരെ 10 കോടി ആളുകളുമാണ് യുട്യൂബിലൂടെ കണ്ടത്. ദ പിങ്ക് പ്രിന്റിനെ കൂടാതെ പിങ്ക്് ഫ്രൈഡേ, പിങ്ക് ഫ്രൈഡേ: റോമൻ റീലോഡഡ് എന്നീ ആൽബങ്ങൾ നിക്കി മിനാജ് ഇതുവരെ പുറത്തിറക്കിയിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.