Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുരനാരങ്ങയിലെ സൗഹൃദ ഗാനം

Oru Naal ini Naam

കുഞ്ചാക്കോ ബോബൻ ബിജുമേനോൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം മധുരനാരങ്ങയിലെ ഫ്രെണ്ട്ഷിപ്പ് ഗാനം ഒരുനാൾ പുറത്തിറങ്ങി. സൗഹൃദത്തിന്റെ കഥ പറയുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് രാജീവ് നായരാണ്. നിവിൻ പോളി, നസ്രിയ തുടങ്ങിയവർ അഭിനയിച്ച് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് ഹിറ്റ് ആൽബം യുവയുടെ സംഗീത സംവിധായകരായ സച്ചിൻ - ശ്രീജിത്താണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ഹരിചരണും സൂരജ് സന്തോഷും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. 

ഒരുനാൾ...

ഓർഡിനറി, ത്രീ ഡോട്‌സ് എന്നീ ചിത്രങ്ങൾക്ക് പിന്നാലെ സുഗീത് കുഞ്ചാക്കോ ബോബൻ ബിജുമേനോൻ ടീമിന്റെ പുതിയ ചിത്രമാണ് മധുരനാരങ്ങ. ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. നടൻ രതീഷിന്റെ മകൾ പാർവ്വതി രതീഷാണ് ചിത്രത്തിൽ നായികയായി എത്തുന്നു. പാർവ്വതിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് മധുരനാരങ്ങ. കുഞ്ചാക്കോ ബോബനും ബിജു മേനോനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ  ജീവിതത്തിലേയ്ക്ക് താമര എന്ന ശ്രീലങ്കക്കാരി എത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രണയത്തിന്റേയും സൗഹൃദത്തിന്റേയും കഥപറയുന്ന ചിത്രം ശ്രീലങ്കലിയും ഗൽഫിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, പാർവ്വതി, ബിജുമേനോൻ എന്നിവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, സാദിഖ്, നീരജ് മാധവ്, മിഥുൻ രമേശ്, അപർണാനായർ, നിയാസ് ബക്കർ, അരുൺ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഫൈസൽ അലിയാണ് മധുരനാരങ്ങയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

നിഷാദ് കോയയും സലാം കോട്ടയ്ക്കലും ചേർന്ന് എഴുതിയ മധുരനാരങ്ങയുടെ കഥയ്ക്ക് തിരക്കഥ തയാറാക്കിയതും നിഷാദ് കോയയാണ്. ഗുഡ്‌ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ നാസറും സ്റ്റാൻലി സി.എസ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.