Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സച്ചിന്റെ കേരള ബ്ലാസ്റ്റേഴ്സിനൊരുഗ്രൻ ഗാനോപഹാരം

sachin

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ക്രിക്കറ്റ് ദൈവം മാത്രമല്ല ഇപ്പോൾ കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെയും ദൈവമാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ സച്ചിന്റെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ തുടക്കം മോശമായിരുന്നുവെങ്കിലും ഇപ്പോൾ ആരാധകരുടെ പ്രതീക്ഷയ്ക്കൊപ്പം കുതിച്ചുയരുന്നുണ്ട്. ടീമിന്റെ പ്രകടനത്തെ തന്നെ ഓർമ്മിപ്പിക്കുമാറ് പേരു നൽകിയൊരു ഗാനം പുറത്തിറങ്ങിയിരിക്കുകയാണിപ്പോൾ. ബ്ലാസ്റ്റേഴ്സിനും കാൽപന്തുകളി പ്രേമികൾക്കും സർവ പ്രചോദനവും ആവേശവും നൽകുന്നതാണ് ഗാനം.

ഫ്രം ആഷസ് ടു ദി സ്കൈ എന്നു പേരിട്ടിരിക്കുന്ന ആൽബം കമ്പോസ് ചെയ്തിരിക്കുന്നത് സൗദ് നാസറുദ്ദീൻ ആണ്. വരികളെഴുതിയതും ഗാനം ആലപിച്ചിരിക്കുന്നതും റിനാസും സിനിമാറ്റോഗ്രാഫി അഖിൽ പിഎസും എഡിറ്റിങ് വിഷ്ണു വേണുഗോപാലുമാണ് നിര്‍വഹിച്ചത്. യുവനടൻ ദുൽഖർ സല്‍മാൻ ആണ് ഗാനം ലോഞ്ച് ചെയ്തത്. ജീൻ പോൾ നിർമാണവും ഹാഫിസ് മുഹമ്മദ് സംവിധാനവും നിർവഹിച്ചിരിക്കുന്ന ഗാനം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സ്... കുതിക്കാം ചാരത്തിൽ നിന്നും ആകാശത്തുമ്പത്തേക്ക്....

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.