Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗബ്ബർ ഈസ് ബാക്കിലെ ടൈറ്റൽ സോങ്

Gabbar Aa Jayega song

ഷോലെ എന്ന ചിത്രത്തിന് വേണ്ടി അംജദ് ഖാൻ അവതരിപ്പിച്ച സൂപ്പർഹിറ്റ് വില്ലനാണ് ഗബ്ബർ. തേരാ ക്യാ ഹോഗ കാലിയ എന്ന സൂപ്പർഹിറ്റ് ഡയലോഗുമായി നാൽപത് വർഷത്തിന് ശേഷം ഗബ്ബർ തിരിച്ചെത്തുകയാണ് വില്ലനായിട്ടല്ല നായകനായിട്ട്. അക്ഷയ് കുമാറാണ് ഹീറോയായ ഗബ്ബറായി എത്തുന്നത്. അഴിമതിക്കാർക്കെതിരെ പോരാടുന്ന ചിത്രത്തിലെ അക്ഷയ്യുടെ കഥാപാത്രത്തിന്റെ പേരാണ് ഗബ്ബർ. ഗബ്ബർ ഈസ് ബാക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി. വർണ ഗബ്ബർ ആജായേഗാ എന്ന ഗാനം ആലപിച്ചിരിക്കുന്നത് മൻജീത് രാലാണ്. മഞ്ച് മ്യൂസിക് ഈണം നൽകിയിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് മഞ്ച് മ്യൂസിക്കും, റഫ്താറും, ബിഗ് ദില്ലണും ചേർന്നാണ്.

കഴിഞ്ഞ ദിവസം ചിത്രത്തിലെ ഐറ്റം ഗാനം ആവോ രാജയും തേരി മേരി കഹാനി എന്ന മെലഡിയും പുറത്തിറങ്ങിയിരുന്നു. ചിത്രാംഗന സിങ്ങിന്റെ ചടുലമായ നൃത്ത ചുവടുകളുള്ള ഗാനം ഇതുവരെ 23 ലക്ഷം ആളുകളാണ് യൂട്യൂബിലൂടെ കണ്ടത്. അർജിത് സിങും, പലക് മുഞ്ചലും ചേർന്ന് പാടിയ തേരി മേരി എന്ന മെലഡി ഇതുവരെ 28 ലക്ഷം ആളുകളാണ് യുട്യൂബിലൂടെ മാത്രം കണ്ടത്.

ഗബ്ബർ ആജായേഗാ...

തെലുങ്ക് സംവിധായകൻ ക്രിഷിന്റെ ബോളീവുഡിലെ അരങ്ങേറ്റമാണ് ഗബ്ബർ എന്ന ചിത്രം. ബേബിയ്ക്ക് ശേഷം അക്ഷയ് കുമാർ നായകനാവുന്ന ആക്ഷൻ ചിത്രത്തിൽ താരം പൊലീസ് ഓഫീസറായാണ് എത്തുന്നത്. 2002 തമിഴിൽ പുറത്തിറങ്ങിയ വിജയ്കാന്ത് ചിത്രം രമണയുടെ ഹിന്ദി പതിപ്പാണ് ഗബ്ബർ. രമണ, ടാഗോർ എന്ന പേരിൽ തെലുങ്കിലേയ്ക്കും വുഷ്ണു സേന എന്ന പേരിൽ കന്നടയിലേയ്ക്കും റീമെയ്ക്ക് ചെയ്തിട്ടുണ്ട്. അക്ഷയ് കുമാർ, ശ്രുതി ഹാസൻ, പ്രകാശ് രാജ്, സോനു സുഡ്, സുമൻ തൽവാർ, ഗോവിന്ദ് നാംദേവ്, നികിതിൻ ദീർ, ഇഷിതാ വ്യാസ് തുടങ്ങിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഇവരെ കൂടാതെ കരീന കപൂർ ഖാൻ, ചിത്രാംഗന സിങ്, സൽമാൻ ഖാൻ, അഭിനവ് ബാദൽ ചൗധരി തുടങ്ങയവരും അതിഥി താരമായി ചിത്രത്തിലെത്തുന്നുണ്ട്. എ ആർ മുരുഗദോസും, ഷിരാസ് അഹമ്മദും ചേർന്ന് കഥയും തിരക്കഥയും എഴുതിയിരിക്കുന്ന ചിത്രത്തിന് ഈണം പകരുന്നത് സാജിദ് വാജിദ് കൂട്ടുകെട്ടാണ്. ബൻസാലി പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജയ് ലീല ബൻസാലി, വിയാകോം18 തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മെയ് ആദ്യം തിയറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.