Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദില്‍ ദഡ്ക്നേ ദോയിലെ പുതിയ ഗാനം ഗല്ലാന്‍ ഗൂഡിയാന്‍

Gallan Goodiyaan song

ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്ന ചിത്രം ദില്‍ ദഡ്ക്നേ ദോയിലെ പുതിയ ഗാനം ഗല്ലാന്‍ ഗൂഡിയാന്‍ പുറത്തിറങ്ങി. ചിത്രത്തിലെ ഒട്ടുമിക്ക താരങ്ങളുമുള്ള ഗാനം ക്രൂയിസ് കപ്പലിലെ യാത്രക്കിടയിലെ പാര്‍ട്ടിയാണ് ഇതിവൃത്തമാക്കുന്നത്. യാഷിതാ ശര്‍മ്മ, മനീഷ് കുമാര്‍ ടിപ്പു, ഫര്‍ഹാന്‍ അക്തര്‍, ശങ്കര്‍ മഹാദേവന്‍, സുഖ്വീന്ദര്‍ സിങ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജാവേദ് അക്തറിന്റെ വരികള്‍ക്ക് ശങ്കര്‍ എഹ്സാന്‍ ലോയ് ഈണം നല്‍കിയിരിക്കുന്നു.

നേരത്തെ ചിത്രത്തിലെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങിയിരുന്നു. പ്രിയങ്ക ചോപ്രയും ഫര്‍ഹാന്‍ അക്തറും ചേര്‍ന്ന് പാടിയ ടൈറ്റില്‍ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിഡിയോ ഇതുവരെ 11 ലക്ഷം ആളുകളാണ് യൂട്യൂബിലൂടെ കണ്ടിരിക്കുന്നത്. ലക്ക് ബൈ ചാന്‍സ്, സിന്ദഗി നാ മിലേഗി ദുബാര, ബോംബേ ടാക്കീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സോയ അക്തര്‍ ഒരുക്കുന്ന ചിത്രമാണ് ദില്‍ ദഡക്നേ ദോ. അനുഷ്ക ശര്‍മ്മ, രണ്‍വീര്‍ സിങ്, പ്രിയങ്ക ചോപ്ര, അനില്‍ കപൂര്‍, ഷിഫാലി ഷാ, ഫര്‍ഹാന്‍ അക്തര്‍, രാഹുല്‍ ബോസ്, സെറീന വഹാബ്, വിക്രാന്ത്, പര്‍മീത് സീതി തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഗല്ലാന്‍ ഗൂഡിയാന്‍...

സോയ അക്തറും റീമ കാഗ്ട്ടിയും ഫര്‍ഹാന്‍ അക്തറും, ജാവേദ് അക്തറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും ഡയലോഗും എഴുതിയിരിക്കുന്നത്. ജഗ്ലി പിക്ചേഴ്സ്, എക്സെല്‍ എന്റര്‍ടൈന്‍മെന്റ്സ് എന്നിവയുടെ ബാനറില്‍ റിതേഷ് സിദ്വാനിയും ഫര്‍ഹാന്‍ അക്തറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ജൂണ്‍ 5 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.