Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറലായി ഗെയിം ഓഫ് ത്രോൺസ് ബെല്ലി ഡാന്‍സ്

belly-dance-game-of-thrones

ലോകം മുഴുവൻ ചർച്ച ചെയ്യുന്ന സീരിയലാണു ഗെയിം ഓഫ് ത്രോൺസ്. കഥ പോലെ തന്നെയാണു സംഗീതവും. വാദ്യോപകരണങ്ങളിലൂടെ നിരവധി പേർ ഗെയിം ത്രോണിലെ സംഗീതം ഏറ്റുപാടിയിട്ടുണ്ട്.  ഇപ്പോഴിതാ നർത്തകിയായ മെഹർ മാലിക് ഈ ഈണത്തിനൊപ്പം ബെല്ലി ഡാൻസ് കളിച്ചത് ശ്രദ്ധ നേടുകയാണ്. ഈ സംഗീതത്തിന്റെ തബല വേർഷനാണു നമ്മൾ ഏറ്റവുമൊടുവിൽ കേട്ടത്. മുംബൈയ്ക്കാരനായ സംഗീതജ്ഞൻ കരൺ ചിത്രാ ദേശ്മുഖ് ആയിരുന്നു ഇതിനു പിന്നിൽ‌.  ആ വിഡിയോയും ഏറെ ശ്രദ്ധേയമായിരുന്നു. ഗെയിം ഓഫ് ത്രോണിന്റെ തബല വായന കേട്ടു പ്രചോദനമുൾക്കൊണ്ടാണു മെഹറും കളിക്കുന്നത്. 

ഗെയിം ഓഫ് ത്രോൺസ് സംഗീതം തബലയിലൂടെ

സമൂഹമാധ്യമത്തിലൂടെ ഈ വിഡിയോ ആളുകൾ കണ്ടത് ഒന്നര ലക്ഷത്തോളം പ്രാവശ്യമാണ്. ഒരു പ്രാവശ്യം കേട്ടുകഴിഞ്ഞാൽ പിന്നെ മനസിൽ നിന്നിറങ്ങി പോകാത്ത സംഗീതത്തിനോടൊപ്പമുള്ള ബെല്ലി ഡാൻസ് രസകരമാണ്. ഇന്ത്യാ ഗോട് ടാലന്റിലൂടെ പ്രശസ്തയായ കലാകാരിയാണ് മെഹർ മാലിക്. 

Your Rating: