Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗെയിം ഓഫ് ത്രോൺസ് സംഗീതം തബലയിലൂടെ

game-of-thrones-six

ഒരു പാട്ടിനു മേൽ പിന്നെയുമൊരെഴുത്ത്. തബലയിലൂടെ കരൺ ചെയ്തത് അതാണ്. അത്ഭുതങ്ങളും സങ്കൽപങ്ങളും പേടിയും ഫ്രെയിമുകളിലാക്കിയപ്പോൾ നൽകിയ സംഗീതത്തിനു മേൽ തബലകൾ നിരത്തിവച്ചൊരു പുനരാവർത്തനം. കേട്ട് കേട്ട് മനസിൽ വീണ്ടും വീണ്ടും പ്രതിധ്വനിക്കുന്ന പാട്ടിനെ എത്ര മനോഹരമായാണ് കരൺ ഉള്‍ക്കൊണ്ടതെന്നറിയണമെങ്കിൽ ഇത് കേട്ടു തന്നെ നോക്കണം.

ഗെയിം ഓഫ് ത്രോൺസ് എന്ന സീരിയൽ പരമ്പരയിലെ പാട്ടാണ് മുംബൈക്കാരനായ കരൺ ചിത്രാ ദേശ്മുഖ് തന്റെ തബലയിലൂടെ പുനർ സൃഷ്ടിച്ചത്. പിടഞ്ഞു പിടഞ്ഞ് കേഴ്‌വിയിലെത്തുന്ന തബല മനസിനെ പിന്തുടരും. പത്ത് തബലകൾ ചേർത്തു വച്ചായിരുന്നു പ്രകടനം. വീണ്ടും കേൾക്കുവാൻ നമ്മെ ക്ഷണിച്ചുകൊണ്ടേയിരിക്കും, ജോർജ് ആർ ആർ മാർട്ടിന്റെ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ എന്ന കൃതിയെ ആസ്പദമാക്കിയെടുത്ത ഡേവിഡ് ബെനിയോഫും ഡി ബി വെയ്സുമാണ് സീരിയൽ രൂപത്തിലാക്കിയത്.

Your Rating: