Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തനു വെഡ്സ് മനു റിട്ടേൺസിലെ ഗ്യാനി ബവാരി

Ghani Bawri song

തെന്നിന്ത്യൻ നടൻ മാധവനും കങ്കണ റൗനത്തും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം തനു വെഡ്സ് മനു റിട്ടേൺസിലെ പുതിയ ഗാനം പുറത്തിറങ്ങി. ജ്യോതി നൂറാൻ പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് കൃഷ്ണ സോളോയാണ്. രാജ് ശേഖർ ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നു. മനുവിന്റെ രണ്ടാം വിവാഹമാണ് ഗാനത്തിന്റെ ഇതിവൃത്തം.

ചെറിയ ബജറ്റിൽ ഒരുക്കി 2011 ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ചിത്രമായിരുന്ന തനു വെഡ്സ് മനുവിന്റെ രണ്ടാം ഭാഗമാണ് തനു വെഡ്സ് മനു റിട്ടേൺസ്. വിവാഹത്തിന് ശേഷം ലണ്ടനിലേക്ക് പോയ തനുവും മനുവും കുറച്ച് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തുന്നതും ഇരുവരുടെ ജീവിതത്തിലെ താളപ്പിഴകളും മനു മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഗ്യാനി ബവാരി...

ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദ് എൽ റായാണ്. ധനുഷിന്റെ ആദ്യ ഹിന്ദി ചിത്രം രഞ്ചാനയ്ക്ക് ശേഷം ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തനു വെഡ്സ് മനു റിട്ടേൺസ്. കങ്കണ റൗനത്ത് ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ഹിമാൻഷു ശർമ്മയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്.

Ghani Bawri song

കങ്കണ റൗനത്തിനേയും ആർ മാധവനെയും കൂടാതെ ജിമ്മി ഷേർഗിൽ, ദീപക് ദോബ്രിയാൽ, സ്വാരാ ഭാസ്കർ, മുഹമ്മദ് അയൂബ്, നവനി പരിഹർ, കെ കെ റെയ്ന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. കളർ യെല്ലോ പിക്ച്ചേഴ്സിന്റെ ബാനറിൽ കിഷോർ ലുല്ലയും ആനന്ദ് എസ് റായ് യും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മെയ് 22 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.