Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'തൈക്കൂടത്തിന്റെ' സാക്ഷരതാ ക്ലാസ്; ചിരിപ്പിച്ചു കൊല്ലും ഈ വിഡിയോ

govind-p-menon-video

മലയാളം അറിയാത്ത  ചിലർ മലയാളം പുസ്തകങ്ങളും പത്രവുമൊക്കെ വായിക്കുന്നതു കേട്ടാല്‍ തലതല്ലി ചിരിച്ചു പോകും. മ്യൂസിക് ബാൻഡ് ആയ തൈക്കൂടം ബ്രിഡ്ജിലെ ഗോവിന്ദ് പി മേനോൻ കൂട്ടുകാരൻ അനീഷിനെ അക്ഷരം പഠിപ്പിക്കുന്നതു കണ്ടാലും അതേ അനുഭവമാണ്. ബാൻഡിലെ പാട്ടുകാരൻ വിപിൻ ലാൽ ആണ് അനീഷിന്റെ മലയാളം അറിവിനെ കാണിക്കുന്ന വിശദമായ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.

ബാലപാഠം കാണിച്ച്  അനീഷിനെ കൊണ്ട് അക്ഷരങ്ങള്‍ ചോദിക്കുകയും കൂട്ടിവായിപ്പിക്കുകയുമാണ് ഗോവിന്ദ്. ബാൻഡിലെ അംഗങ്ങളെല്ലാം വിഡിയോയിലുണ്ട്. അനീഷ് പറയുന്ന മണ്ടത്തരങ്ങളെ കമന്റുകളും കൂട്ടച്ചിരിയുമായി ഏറ്റെടുക്കുകയാണ് സംഘം‍. അക്ഷരങ്ങളെ കുറിച്ച് അനീഷിന്റെ അറിവ് തീർത്തും പരിമിതമാണ്. ഊഹിച്ചും ചിത്രം കണ്ടും ഗോവിന്ദ് നൽകിയ സൂചനകൾ വച്ചുമൊക്കെയാണ് അനീഷ് ഉത്തരം പറയുന്നത്. തൈക്കൂടത്തിലെ പാട്ടുകാരനാണ് അനീഷ്. 

ഗോവിന്ദ് മേനോനും കസിൻ സിദ്ധാര്‍ഥ് മേനോനും ചേർന്നു തുടക്കമിട്ട ബാൻഡ് ആണ് തൈക്കൂടം ബ്രിഡ‍്ജ്. പ്രശസ്തമായ ചലച്ചിത്ര ഗാനങ്ങളുടെ അൺപ്ലഗ്ഡ് വേർഷൻസ് ചെയ്തുകൊണ്ടാണ് ഇവർ ശ്രദ്ധേയരായത്. മീനുകളുടെ പേര് കൂട്ടിച്ചേർത്ത് തയ്യാറാക്കിയ ഫിഷ് റോക്ക് എന്ന പാട്ടായിരുന്നു ഇവരുടെ ആദ്യത്തെ സ്വതന്ത്ര ഗാനം. പിന്നീട് ആരാച്ചാർ, നവരസം എന്നീ ആല്‍ബങ്ങളും പുറത്തിറക്കി. ലോകമൊട്ടാകെ ആയിരത്തോളം വേദികളിൽ തൈക്കൂടം ബ്രിഡ്ജ് പാട്ടുമായി കടന്നുചെന്നിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ബാൻഡും തൈക്കൂടമാണ്. 

Your Rating: