Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുണ്ടു രംഗീലയിലെ ടൈറ്റിൽ ഗാനം

Guddu Rangeela

ഗുണ്ടു രംഗീലയിലെ ടൈറ്റിൽ ഗാനം ഗുണ്ടു രംഗീല പുറത്തിറങ്ങി. ഇർഷാദ് കമലിന്റെ വരികൾക്ക് അമിത് ത്രിവേദിയാണ് ഈണം പകർന്നിരിക്കുന്നത്. അമിത് ത്രിവേദിയും ദിവ്യ കുമാറും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. നേരത്തെ ചിത്രത്തിലെ മാതാ കാ ഇമെയ്ൽ, സുയ്യാൻ എന്ന് തുടങ്ങുന്ന ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ഇരുഗാനങ്ങൾക്കും ലഭിക്കുന്നത്. മാതാ കാ ഈമെയ്ൽ ഇതുവരെ 3.12 ലക്ഷം ആളുകളും സുയ്യാൻ എന്ന തുടങ്ങുന്ന ഗാനം ഇതുവരെ 5.5 ലക്ഷം ആളുകളുമാണ് യൂട്യൂബിലൂടെ കണ്ടിരിക്കുന്നത്. 

ജോളി എൽ എൽ ബി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അർഷാദ് വാഴ്‌സിയും സംവിധായകൻ സുഭാഷ് കപൂറും ഒന്നിക്കുന്ന ചിത്രമാണ് ഗുണ്ടു രംഗീല. അർഷാദ് വാഴ്‌സി അവതരിപ്പിക്കുന്ന കഥാപാത്രവും അമിത് സന്ദ് അവതരിപ്പിക്കുന്ന കഥാപാത്രവും ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

ഗുണ്ടു രംഗീല...

ഭസ് ഗയാ രേ ഒബാമ, ജോളി എൽഎൽബി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ സുഭാഷ് കപൂർ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഗുണ്ടു രംഗീല. അർഷാദ് വാഴ്‌സി, അമിത് സന്ദ്, റോണിത് റോയ്, അഥിതി റോയ് ഹൈദാരി, സന്ദീപ് ഗോയത് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. മംഗളമൂർത്തി ഫിലിംസ് െ്രെപവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സംഗീത അഹിർ നിർമ്മിക്കുന്ന ചിത്രം ഈ വർഷം അവസാനം തിയറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.