Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീശവെച്ച ആലിയ

ഗുലാബോ...

ഷാഹിദ് കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഷാന്ദാറിലെ ആദ്യഗാനം ഗുലാബോ പുറത്തിറങ്ങി. മീശവെച്ച് ആണായി ആലിയ എത്തുന്ന അടിപൊളി ഗാനം വിശാൽ ദഡ്‌ലാനിയും അനുഷ മണിയും ചേർന്നാണ് പാടിയിരിക്കുന്നത്. അൻവിത ദത്തിന്റെ വരികൾക്ക് അമിത് ത്രിവേദി ഈണം പകർന്നിരിക്കുന്നു.

ഷാഹിദ് കപൂറും ആലിയ ഭട്ടും പ്രണയ ജോഡികളായി എത്തുന്ന റൊമാന്റിക്ക് കോമഡി ചിത്രമാണ് ഷാന്ദാർ. നേരത്തെ ചിത്രത്തിലെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. ബിക്കിനി അണിഞ്ഞ് ആലിയ എത്തുന്ന ട്രെയിലർ ഇതുവരെ 77 ലക്ഷം ആളുകളാണ് യൂട്യൂബിലൂടെ കണ്ടത്. ചില്ലാർ പാർട്ടി, ക്യൂൻ എന്നീ ചിത്രങ്ങളുടെ സംവിധായകൻ വികാസ് ബഹൽ സംവിധാനം ചെയ്യുന്ന മൂന്നമത്തെ ചിത്രമാണ് ഷാന്ദാർ.

ബോളിവുഡിന്റെ ആദ്യ ഡെസ്റ്റിനേഷൻ വെഡ്ഡിങ് ഫിലിം എന്നാണ് ഷാന്ദാറിനെ പറ്റി അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. കരൺ ജോഹർ,അനുരാഗ് കശ്യാപ്, വിക്രമാദിത്യ മോട്ട്വാനെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷാഹിദ് കപൂറിനേയും, ആലിയ ഭട്ടിനേയും കൂടാതെ പങ്കജ് കപൂർ, സഞ്ജയ് കപൂർ, അഞ്ജന സുഖാനി, സുഷമ സേത്ത്, ദിൽജിത്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെ കരൺ ജോഹർ അതിഥി താരമായി എത്തുന്നുണ്ട്. ഷാഹിദ് കപൂറിന്റെ വിവാഹ ശേഷം റീലീസാകുന്ന ആദ്യ ചിത്രം കൂടിയാണ് ഷാന്ദാർ. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസും വികാസ് ബഹലിന്റെ ഫാന്റം ഫിലിംസും ചേർന്നാണ് ചിത്രം പുറത്തിറക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.