Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹമാരി അധൂരി കഹാനിയിലെ മനോഹരപ്രണയഗാനം

Hamari Adhuri Kahani

വിദ്യാ ബാലനും ഇമ്രാന്‍ ഹാഷ്മിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഹമാരി അധൂരി കഹാനിയിലെ പ്രണയഗാനം ഹംനവാ പുറത്തിറങ്ങി. പോപ്പോണാണീ മനോഹരപ്രണയഗാനം ആലപിച്ചിരിക്കുന്നത്. സയീദ് ക്വാഡ്രിയുടെ വരികള്‍ക്ക് മിഥൂന്‍ ഈണം പകര്‍ന്നിരിക്കുന്നു. ചിത്രത്തിലെ നായികാ നായകന്മാരുടെ പ്രണയം പ്രമേയമായ ഗാനമാണ് ഹംനവാ.

മഹേഷ് ഭട്ടിന്റെ അച്ഛന്‍ നാനാഭായ് ഭട്ടിന്റെയും അമ്മ ഷെറിന്‍ മുഹമ്മദ് അലിയുടേയും ജീവിതത്തെ ആധാരമാക്കി എഴുതിയിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് മഹേഷ് ഭട്ട് തന്നെയാണ്്. ഷാഗുഫ്ത്ത റഫീക്കാണ് മഹേഷ് ഭട്ടിന്റെ തിരക്കഥയ്ക്ക് സംഭാഷണം എഴുതിയിരിക്കുന്നത്. ത്രികോണ പ്രണയത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മി വിദ്യാബാലന്റെ കാമുകനായി എത്തുമ്പോള്‍ രാജ് കുമാര്‍ റാവു ഭര്‍ത്താവായി എത്തുന്നു.

Hamari Adhuri Kahani - Humnava Song

ആഷിഖി 2, ഏക് വില്ലന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മോഹിത്ത് സൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹമാരി അധൂരി കഹാനി. ഡേര്‍ട്ടി പിക്ച്ചറിന് ശേഷം ഇമ്രാന്‍ ഹാഷ്മിയും വിദ്യാ ബാലനും ഒന്നിക്കുന്ന ചിത്രത്തില്‍ ഇവരെ കൂടാതെ രാജ് കുമാര്‍ റാവു, സാറ ഖാന്‍, മധുരിമ തുലി, അമല തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മിഥൂനെ കൂടാതെ ജീത്ത് ഗാംഗുലി, അമി മിര്‍സ തുടങ്ങിയവരും ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നുണ്ട്. വിശേഷ് ഫിലിംസിന്റെ ബാനറില്‍ മഹേഷ് ഭട്ട് തന്നെ നിര്‍മ്മിക്കുന്ന ചിത്രം ജൂണ്‍ 12 തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.