Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാപ്പർ വരുൺ ധവാൻ

Happy B'day song

സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന കരൺ ജോഹർ ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താരമാണ് വരുൺ ധവാൻ. അഭിനയം കൊണ്ട് മാത്രമല്ല തന്റെ റാപ്പ് പാടാനുള്ള കഴിവുകൊണ്ടും ആരാധകരെ ഞെട്ടിച്ച വരുൺ ധവാന്റെ പുതിയ റാപ്പ് ഗാനം പുറത്തിറങ്ങി. ധവാൻ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം എബിസിഡി 2ലെ ബർത്ത്ഡേ എന്ന് തുടങ്ങുന്ന ഗാനത്തിന് വേണ്ടിയാണ് വരുൺ റാപ്പ് ആലപിച്ചിരിക്കുന്നത്. നേരത്തെ ഹംത്തി ശർമ്മ കി ദുൽഹനിയ, മേ തേര ഹീറോ എന്ന ചിത്രങ്ങൾക്ക് വേണ്ടി വരുൺ റാപ്പ് ആലപിച്ചിട്ടുണ്ട്.

വരുൺ ധവാൻ, സച്ചിൻ ജിഗർ, ഡി. സോൾജിയേഴ്സ് തുടങ്ങിയവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മയൂർ പുരിയും ഡി. സോൾജിയേഴ്സും ചേർന്നെഴുതിയിരിക്കുന്ന ഗാനത്തിന് സച്ചിൻ ജിഗർ ഈണം നൽകിയിരിക്കുന്നു. നേരത്തെ ചിത്രത്തിലെ ബേസുവാൻ, സുൻ സാത്തിയ തുടങ്ങിയ ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു. ബേസുവാൻ ഇതുവരെ 34 ലക്ഷം ആളുകളും സുൻസാത്തിയ 26 ലക്ഷം ആളുകളുമാണ് യൂട്യൂബിലൂടെ കണ്ടത്.

ബർത്ത്ഡേ...

2013ൽ റെമോ ഡിസൂസ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രീ ഡി ചിത്രം എബിസിഡിയുടെ രണ്ടാം ഭാഗമാണ് എബിസിഡി2. ആദ്യഭാഗം പോലെ തന്നെ നൃത്തം പശ്ചാത്തലമാക്കിയുള്ള ത്രിഡി ചിത്രമാണ് എബിസിഡി2. മയൂർ പുരി, തുഷാർ ഹിരാനന്ദിനി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. വരുൺ ധവാൻ, ശ്രദ്ധ കപൂർ, പ്രഭു ദേവ, ലോറൻ ഗോട്ട്ലീപ്പ്, രാജീവ് ജുയൽ, ധർമേഷ് യേലാൻഡേ, കേതൻ വഗേല, രവി ഷീവാലെ, മുരളി ശർമ്മ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇവരെ കൂടാതെ തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുൻ അതിഥി താരമായും ചിത്രത്തിലെത്തുന്നുണ്ട്. വാൾട്ടർ ഡിസ്നി പിക്ച്ചേഴ്സിന്റെ ബാനറിൽ സിദ്ധാർഥ് റോയ് കപൂർ നിർമ്മിക്കുന്ന ചിത്രം ജൂൺ 19 ന് തീയേറ്ററിലെത്തും.

Varun Dhawan
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.