Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഭു ദേവയുടെ കിടിലൻ ഡാൻസുമായി എബിസിഡി 2ലെ പുതിയ ഗാനം

happy-hour

നായകൻ, സംവിധായകൻ, നൃത്ത സംവിധായകൻ എന്നീ വേഷങ്ങളിലെല്ലാം പ്രഭു ദേവ തകർത്താടിയിട്ടുണ്ടെങ്കിലും ഇന്ത്യൻ മൈക്കിൾ ജാക്സൺ എന്ന പേരിലാകും ഇന്ത്യൻ സിനിമ ലോകം അദ്ദേഹത്തെ അടയാളപ്പെടുത്തുക. മെയ് വഴക്കവും അത്ഭുതപ്പെടുത്തുന്ന നൃത്തചുവടുകളുമായി ഇന്ത്യൻ സിനിമാ ലോകത്തെ വിസ്മയിപ്പിച്ച പ്രഭുദേവയുടെ കിടിലൻ ഡാൻസുമായി ഹാപ്പി അവേഴ്സ് പുറത്തിറങ്ങി. എബിസിഡി 2 ചിത്രത്തിലെ ഗാനമാണ് ഹാപ്പി ഹവേഴ്സ്. മിഖ സിങ് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് സച്ചിൻ – ജിഗർ കൂട്ടുകെട്ടാണ്. മയൂർ പുരി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

2013ൽ റെമോ ഡിസൂസ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രീ ഡി ചിത്രം എബിസിഡിയുടെ രണ്ടാം ഭാഗമാണ് എബിസിഡി2. ആദ്യഭാഗം പോലെ തന്നെ നൃത്തം പശ്ചാത്തലമാക്കിയുള്ള ത്രിഡി ചിത്രമാണ് എബിസിഡി2. മയൂർ പുരി, തുഷാർ ഹിരാനന്ദിനി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. വരുൺ ധവാൻ, ശ്രദ്ധ കപൂർ, പ്രഭു ദേവ, ലോറൻ ഗോട്ട്ലീപ്പ്, രാജീവ് ജുയൽ, ധർമേഷ് യേലാൻഡേ, കേതൻ വഗേല, രവി ഷീവാലെ, മുരളി ശർമ്മ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇവരെ കൂടാതെ തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുൻ അതിഥി താരമായും ചിത്രത്തിലെത്തുന്നുണ്ട്. വാൾട്ടർ ഡിസ്നി പിക്ച്ചേഴ്സിന്റെ ബാനറിൽ സിദ്ധാർഥ് റോയ് കപൂർ നിർമ്മിക്കുന്ന ചിത്രം ജൂൺ 19 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.