Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരിത പാട്ടിന്റെ 'ഒപ്പം'

oppam-haritha

അടുത്ത വീട്ടിലെ പെൺകുട്ടിയുടെ മുഖമാണു ഹരിത ബാലകൃഷ്ണന്. പാട്ടും അങ്ങനെ തന്നെ. പ്രിയപ്പെട്ട ആരോ ഒപ്പമിരുന്നു പാടും പോലെ.  പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം സിനിമയിലെ ചിരിമുകിലും, പലനാളായി എന്നീ പാട്ടുകളിലൂടെ നാട്ടിലും പാട്ടായി ഹരിതയെന്ന സോഫ്റ്റ്‌വെയർ എൻജിനീയർ. 

റിയാലിറ്റി ഷോയിലും സ്റ്റേജ് ഷോയിലും താരമായിരുന്ന ഹരിതയെ സിനിമയൽ പാടിച്ചതു  നാലു പേരാണ്. ഒപ്പം സിനിമയിലെ മുഴുവൻ പാട്ടുകളുടെയും സംഗീതസംവിധാനം നിർവഹിച്ചത് 4 മ്യൂസിക് ബാൻഡാണ്.  ജിം ജേക്കബ്, എൽദോസ്, ബിബി മാത്യു, ജസ്റ്റിൻ എന്നീ നാലു പേർ ചേർന്നതാണ് 4 മ്യൂസിക് ബാൻഡ്. ചിരിമുകിലേ എന്ന പാട്ട് എം.ജി. ശ്രീകുമാറിന്റെ ശബ്ദത്തിലും കേൾക്കാം. 

എ.ആർ. റഹ്മാന്റെയും വിദ്യാസാഗറിന്റെയും മൂന്നു പാട്ടുകൾ ചേർത്തു ഹരിത ചെയ്ത  മാഷ് അപ് യുട്യൂബിൽ ഒരു ലക്ഷത്തിലേറെ പേരാണു കണ്ടത്. എ.ആർ. റഹ്മാന്റെ നറുമുഖയേ, എൻവീട്ടു തോട്ടത്തിൽ എന്നീ പാട്ടുകളും വിദ്യാസാഗറിന്റെ ദ്വാദശിയിൽ മണി ദീപിക തെളിഞ്ഞു എന്ന പാട്ടും ചേർത്താണു മാഷ്അപ് ചെയ്തത്. സുമേഷ് പരമേശ്വരനാണു ഇതിൽ ഗിറ്റാർ വായിക്കുന്നത്. 

കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് ബാലകൃഷ്ണൻ നായരുടെയും ഓമനയുടെയും മകളാണ് ഹരിത.  കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജിൽനിന്നു ബിടെക് നേടി ഇപ്പോൾ കൊച്ചി ഇൻഫോ പാർക്കിൽ ജിയോജിത് ടെക്നോളജീസിൽ സോഫ്റ്റ്‌വെയർ എൻജിനീയർ.

മാഷ് അപ് 

ഒന്നിലധികം പാട്ടുകൾ ഒരൊറ്റ പാട്ടുപോലെ തോന്നിപ്പിക്കും വിധം ‘കൂട്ടിച്ചേർത്ത്’ അവതരിപ്പിക്കുന്നതാണ് മാഷ്അപ്. വരികൾക്ക് മാറ്റമുണ്ടാകില്ല, പക്ഷേ പശ്ചാത്തലത്തിലുള്ള ഇൻസ്ട്രുമെന്റ്സിന്റെ പ്രയോഗം മാറും. ഹരിത അവതരിപ്പിച്ച മാഷ് അപ്പിൽ ഗിറ്റാർ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. 

Your Rating: