Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹമാരി അധൂരി കഹാനിയിലെ ഹസി

Hasi Song

സെഹർ, കലിയുഗ്, വോ ലംഹേ, മർഡർ, ആഷിഖി 2, ഏക് വില്ലൻ എന്നീ മ്യൂസിക്കൽ ഹിറ്റുകളുടെ സംവിധായകൻ മോഹിത്ത് സൂരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹമാരി അധൂരി കഹാനിയുടെ പുതിയ ഗാനം ഹസി പുറത്തിറങ്ങി. മനോഹരമായ പ്രണയഗാനം ആലപിച്ചിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും അമി മിസ്റയാണ്. കുനാൽ വർമ്മയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.

ചിത്രത്തിൽ രാഹത്ത് ഫത്തേഹ് അലിഖാൻ പുറത്തിറക്കിയ സരൂരി എന്ന ഗാനം ഉപയോഗിക്കുന്നു എന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. നേരത്തെ ചിത്രത്തിലെ ടൈറ്റിൽ ഗാനവും ഹംനവാ എന്ന പ്രണയഗാനവും പുറത്തിറങ്ങിയിരുന്നു. ഇരുഗാനങ്ങളും ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു. ടൈറ്റിൽ ഗാനം 25 ലക്ഷം ആളുകളും ഹംനവാ 11 ലക്ഷം ആളുകളുമാണ് യൂട്യൂബിലൂടെ മാത്രം കണ്ടത്.

ഹസി...

മഹേഷ് ഭട്ടിന്റെ അച്ഛൻ നാനാഭായ് ഭട്ടിന്റെയും അമ്മ ഷെറിൻ മുഹമ്മദ് അലിയുടേയും ജീവിതത്തെ ആധാരമാക്കി എഴുതിയിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് മഹേഷ് ഭട്ട് തന്നെയാണ്്. ഷാഗുഫ്ത്ത റഫീക്കാണ് മഹേഷ് ഭട്ടിന്റെ തിരക്കഥയ്ക്ക് സംഭാഷണം എഴുതിയിരിക്കുന്നത്. ത്രികോണ പ്രണയത്തിന്റെ കഥപറയുന്ന ചിത്രത്തിൽ ഇമ്രാൻ ഹാഷ്മി വിദ്യാബാലന്റെ കാമുകനായി എത്തുമ്പോൾ രാജ് കുമാർ റാവു ഭർത്താവായി എത്തുന്നു.

ഡേർട്ടി പിക്ച്ചറിന് ശേഷം ഇമ്രാൻ ഹാഷ്മിയും വിദ്യാ ബാലനും ഒന്നിക്കുന്ന ചിത്രത്തിൽ ഇവരെ കൂടാതെ രാജ് കുമാർ റാവു, സാറ ഖാൻ, മധുരിമ തുലി, അമല തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മിഥൂൻ, ജീത്ത് ഗാംഗുലി, അമി മിർസ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയത്. വിശേഷ് ഫിലിംസിന്റെ ബാനറിൽ മഹേഷ് ഭട്ട് തന്നെ നിർമ്മിക്കുന്ന ചിത്രം ജൂൺ 12 തിയറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.