Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തനി നാടൻ ‘മണവുമായി’ ഹേമന്തമെൻ...

Kohinoor

ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവ് നീ

പൂങ്കാറ്റുപോൽ നിന്നുള്ളിലെ പൂഞ്ചില്ല തേടുന്നു ഞാനിതാ....

മനോഹരമായ വരികൾ അതിമനോഹര സംഗീതത്തിന്റെ താളനിബന്ധനകളിൽ കോർത്തിണക്കി 80 കാലഘട്ടത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന ഒരു ഗാനം. പ്രേക്ഷകരുടെ നൊസ്റ്റാൾജിയ ഉണർത്തുന്ന, ഗ്രാമത്തിന്റെയും പ്രണയത്തിന്റെയുമൊക്കെ നൈർമല്യവും സുഖവും പകർന്നു തരുന്ന ഇൗ പാട്ട് കോഹിനൂർ എന്ന പുതിയ ചിത്രത്തിലേതാണ്.

ആസിഫ് അലിയും അപർണ വിനോദും ചേർന്ന് അഭിനയിച്ചിരിക്കുന്ന ഇൗ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്. സംഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജും. പാട്ട് പാടിയിരിക്കുന്നത് വിജയ് യേശുദാസാണ്. പഴയ കാല സിനിമയിലേക്ക് ഒരു തിരിച്ചു പോക്കെന്ന് തോന്നിപ്പിക്കും വിധമാണ് സംഗീതവും വിഷ്വലുകളും ഒരുക്കിയിരിക്കുന്നത്. ഇറങ്ങി ആദ്യ ദിവസം തന്നെ പ്രേക്ഷകരുടെ മനം കവർന്ന ഗാനത്തിന് ലഭിച്ചത് വൻ സ്വീകരണമാണ്.

ആസിഫ് അലി ഒരു തിരിച്ചു വരവിന്റെ പാതയിലാണ്. താൻ തന്നെ നിർമിക്കുന്ന ചിത്രത്തിലൂടെയുള്ള അദ്ദേഹത്തിന്റെ ഇൗ ചുവട് മാറ്റം വെറുതെയല്ലെന്നാണ് ഇൗ ഗാനവും സൂചിപ്പിക്കുന്നത്. ഏറെ കാലത്തിനു ശേഷം രാഹുൽ രാജും ഇൗ ഗാനത്തിലൂടെ ശക്തമായ മടങ്ങിവരവ് തന്നെ നടത്തിയിരിക്കുന്നു.

ഹേമന്തമെൻ...

ലൂയിസ് വളരെയധികം പ്രതീക്ഷകളും സ്വപ്‌നങ്ങളുമുള്ള ചെറുപ്പക്കാരനാണ് പെട്ടന്ന് പണക്കാരനാകണമെന്നാണ് ലൂയിസിന്റെ മോഹം. അതിനായി ഏത് വഴിയും സ്വീകരിക്കാൻ തയ്യാർ. സിനിമയിലെ അധോലോക നായകന്മാരെ മനസിൽ പ്രതിഷ്ഠിച്ച് പൂജിക്കുന്ന ലൂയിസ് തന്റെ ദൗത്യം പൂർത്തീകരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഏതാനും പേർ കൂടി കടന്നു വരുന്നു. മുബൈയിൽ അധോലോകത്ത് പ്രവർത്തിച്ചിരുന്ന ഹൈദർ, കൊച്ചിയിൽ നിന്നെത്തിയ ഫ്രെഡ്ഡി, ഫ്രെഡ്ഡിയുടെ സുഹൃത്ത് നിക്കോളാസ് എന്നിവരുടെ വരവ് ലൂയിസിന്റെയും ആണ്ടിക്കുഞ്ഞിന്റെയും ജീവിതത്തിലും തുടർന്ന് ചെറുപുഴ ഗ്രാമത്തിലും ഉണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളാണ് 'കോഹിനൂർ' എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

ആസിഫ് അലിയും അപർണ്ണ വിനോദും മുഖ്യ കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഈ സിനിമയിൽ ഇന്ദ്രജിത്ത് സുകുമാരൻ, അജു വർഗീസ്, സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ചെമ്പൻ വിനോദ് ജോസ്, റിസബാവ, മാമൂക്കോയ, സുധീർ കരമന, ബിജുക്കുട്ടൻ തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. കിളി പോയ് എന്ന് ചിത്രത്തിന്റെ സംവിധായകൻ വിനയ് ഗോവിന്ദ് സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ചിത്രമായ് കോഹിനൂരി ന്റെ കഥ, തിരകഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സലിൽ മേനോനും രഞ്ജിത്ത് കമല ശങ്കറുമാണ്. ആസിഫ് അലി സിനിമാ നിർമ്മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്നു എന്ന പ്രത്യേകതയും കോഹിനൂരിനുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.