Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോഗി ക്രാന്തി, ബാംഗിസ്ഥാനിലെ പുതിയ ഗാനം

Hogi Kranti

റിതേഷ് ദേശ്മുഖ്, പുൽകിത് സാമ്രാട്ട് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന കോമഡി ചിത്രം ബാംഗിസ്ഥാനിലെ പുതിയ ഗാനം ഹോഗി ക്രാന്തി പുറത്തിറങ്ങി. റാം സമ്പത്ത്, അഭിഷേക് നെയ്ൽവാൽ തുടങ്ങിയവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പുനീത് കൃഷ്ണയുടെ വരികൾക്ക് റാം സമ്പത്താണ് ഈണം പകർന്നിരിക്കുന്നത്. ഹിന്ദുമായി മാറാൻ മുസ്ലീം തീവ്രവാദിയും മുസ്ലീമായി മാറാൻ ഹിന്ദു തീവ്രവാദിയും നടത്തുന്ന പരിശീലനങ്ങളും ശ്രമങ്ങളുമാണ് ഗാനത്തിന്റെ ഇതിവൃത്തം. നേരത്തെ ചിത്രത്തിലെ ഇഷ്‌ക് കരേംഗേ, സാറ്റർഡേ നൈറ്റ് തുടങ്ങിയ ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു. ജാക്വിലിൻ ഫെർണാഡെസിന്റെ കിടിലൻ ഡാൻസുമായി എത്തിയ ഇരുഗാനങ്ങൾക്കും മികച്ച പ്രതികരമാണ് ലഭിക്കുന്നത്. ഇഷ്‌ക് കരേംഗേ ഇതുവരെ 4 ലക്ഷം ആളുകളും സാറ്റർ ഡേ നൈറ്റ് 3.4 ലക്ഷം ആളുകളുമാണ് യുട്യൂബിലൂടെ കണ്ടത്.

ഹോഗി ക്രാന്തി...

കരൺ അൻഷുമാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റിതേഷ് ദേശ്മുഖ്, പുൽകിത് സാമ്രാട്ട്, ചന്ദൻ റോയ് സെൻയാൾ, ആര്യ ബാബർ, തോമസ് കരേലാക് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ഇവരെ കൂടാതെ ജാക്വിലിൻ ഫെർണാണ്ടസ് അതിഥി വേഷത്തിലുമെത്തുന്നുണ്ട്. ലോക സമാധാനത്തിനായി ഒന്നിച്ച് പ്രവർത്തിക്കുന്ന മുസ്ലീം പണ്ഡിതനെയും ഹിന്ദു സന്യാസിയേയും വധിക്കാൻ നടക്കുന്ന തീവ്രവാദികളുടെ കഥ പറയുന്ന കോമഡി ചിത്രമാണ് ബാംഗിസ്ഥാൻ. എക്‌സൽ എന്റർടൈൻമെൻസിന്റെ ബാനറിൽ റിതേഷ് സിന്ധ്‌വാനി, ഫർഹാൻ അക്തർ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂലൈ31ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.