Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹണി സിങ്ങിന്റെ ദീരേ ദീരേ

Dheere Dheere

തൊണ്ണൂറുകളിലെ ബോളിവുഡിലെ മ്യൂസിക്കൽ ഹിറ്റായ ആഷിഖിയിലെ ഗാനമാണ് ദീരേ ദീരേ. കുമാർ സാനുവും അനുരാധ പൗട്വാലും ചേർന്ന് മനോഹരമാക്കിയ ഗാനത്തിന്റെ റീ മിക്‌സുമായി എത്തിയിരിക്കുകയാണ് യോ യോ ഹണി സിങ്. ഹണി സിങ് തന്നെ സംഗീതം നൽകി ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഹണി സിങ്ങും ഭുപീന്ദ്രർ കൗറും ചേർന്നാണ്.

Dheere Dheere...

ഹൃതിക്ക് റോഷനും സോനം കപൂറുമാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. കോടീശ്വരനായ യുവാവ് ഒരു യുവതിയെകണ്ട് ഇഷ്ടപ്പെടുന്നതും അവളുമായി പ്രണയത്തിലാകുന്നതുമാണ് ഗാനത്തിന്റെ ഇതിവൃത്തം. അഹമ്മദ് ഖാനാണ് ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. ടീ സീരിസ് ഉടമയായിരുന്ന ഗുൽഷൻ കുമാറിന്റെ ഓർമ്മയ്ക്കായി പുറത്തിറക്കിയിരിക്കുന്ന ഗാനം നിർമ്മിച്ചിരിക്കുന്നത് ടീ സീരിസാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.