Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൺ ബോട്ടിൽ ഡൗൺ ഹണിയുടെ പുതിയ ഗാനം

Honey Singh

പഞ്ചാബി പോപ്പ് ഗായകൻ യോ യോ ഹണി സിങിന്റെ പുതിയ ഗാനം വൺ ബോട്ടിൽ ഡൗൺ പുറത്തിറങ്ങി. കുറച്ചു നാളുകളായി പൊതുവേദിയിൽ പ്രത്യേക്ഷപ്പെടാതിരുന്ന ഹണി സിങ് ലൗ ഡോസിന് ശേഷം ആദ്യമായി പുറത്തിറക്കുന്ന സിംഗിളാണ് വൺ ബോട്ടിൽ ഡൗൺ. മദ്യത്തേയും പാർട്ടിയേയും കുറിച്ചു പറയുന്നതാണ് ഗാനത്തിന്റെ വരികൾ.

രാത്രി മുഴുവൻ പാർട്ടി നടത്തി പകൽ ഉറങ്ങുന്ന ആളാണ് താൻ എന്നും, കുടിക്കുന്നത് തന്റെ കാശുകൊണ്ടാണെന്നും ഹണി പറയുന്നു. ഹണി സിങ് തന്നെ ഈണം നൽകി പാടിയിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ലിൽ ഗുല്ലുവും ഹണി സിങും ചേർന്നാണ്. ഡയറക്റ്റർ ഗിഫ്റ്റിയാണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

വൺ ബോട്ടിൽ ഡൗൺ

മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് ഹണിയെന്നും അതിൽ നിന്ന് മുക്തി നേടാൻ താരം ചികിത്സയിലാണെന്നുമായിരുന്നു ബോളിവുഡ് ലോകത്ത് നിന്ന് പുറത്തുവരുന്നിരുന്ന ഗോസിപ്പുകൾ. ഗോസിപ്പുകൾക്ക് ആക്കം കൂട്ടി കഴിഞ്ഞ ഒക്ടോബറിന് ശേഷം താരം ഗാനങ്ങളൊന്നും പുറത്തിറക്കിയിരുന്നുമില്ല. ഹണിയുടെ പുതിയ ആൽബമായ ദേശീകലാകാറിലെ ലൗ ഡോസായിരുന്ന ഹണിയുടേതായി പുറത്തിറങ്ങിയ അവസാനത്തെ ഗാനം.

ഗോസിപ്പുകൾക്കെല്ലാം വിരമാമിട്ടുകൊണ്ട് ഹണി പാടിയ ദില്ലിവാലി സാലിം ഗേൾ ഫ്രണ്ട് എന്ന ചിത്രത്തിലെ ബെർത്ത്ഡേ ബ്ലാഷ് എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. ഹണിയുടെ ചടുലമായ റാപ്പുകൾ നിറഞ്ഞ ഗാനം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. ഇതുവരെ 45 ലക്ഷം ആളുകളാണ് ഗാനം യുട്യൂബിലൂടെ കണ്ടത്.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer