Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐ ലൗവ് യു മമ്മിയുടെ അനിമേഷൻ വേർഷൻ

I Love you Mummy

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു ഭാസ്‌കർ ദ റാസ്‌കൽ. ചിത്രം പോലെ തന്നെ ജനപ്രിയമായിരുന്നു ഭാസ്‌കർ ദ റാസ്‌കലിലെ ഗാനങ്ങളും. ചിത്രത്തിലെ സൂപ്പർഹിറ്റായിരുന്ന ഐ ലൗവ് യു മമ്മി എന്ന ഗാനത്തിന് അനിമേഷൻ വേർഷനുമായി എത്തിയിരിക്കുകയാണ് ക്യാൻഡിമൂൺ മീഡിയ. ചിത്രത്തിൽ അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തെ ചിത്രീകരിക്കുന്ന ഗാനത്തിന് അത്തരത്തിൽ തന്നെയുള്ള അനിമേഷനാണ് നൽകിയിരിക്കുന്നത്. അനു കെ വി, വിഡിയോയുടെ അനിമേഷൻ സംവിധാനം ചെയ്തപ്പോൾ ക്രിയേറ്റിവ് ഡയറക്ഷൻ ചെയ്തിരിക്കുന്നത് വിനോജ് ഗോപാലനാണ്. മനോരമ മ്യൂസിക്കാണ് അനിമേഷൻ ഗാനം പുറത്തിറക്കിയിരിക്കുന്നത്.

സംഗീതസംവിധായകൻ ദീപക് ദേവിന്റെ മകൾ ദേവിക ദീപക് ദേവും ശ്വേത മോഹനും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ദീപക് ദേവും വരികൾ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദുമാണ്. ദേവിക പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച ഗാനം കൂടിയാണ് ഐ ലൗവ് യു മമ്മി. സിദ്ധിഖ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ മമ്മൂട്ടി, നയൻതാര, ജനാർദ്ദനൻ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, സാജു നവോദയ, മാസ്റ്റർ സനൂപ്, ദേവി അജിത്ത്, ബേബി അനിഖ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.

I Love you Mummy...

2004 ൽ പുറത്തിറങ്ങിയ വെള്ളിനക്ഷത്രം എന്ന ചിത്രത്തിന് വേണ്ടി ബേബി വിദ്യ പാടിയ കുക്കുരുകുക്കു കുറുക്കൻ എന്ന ഗാനത്തിന്റെ അനിമേഷൻ ക്യാൻഡിമൂൺ നിർവ്വഹിച്ചിരുന്നു. ഏറെ പ്രശംസ പിടിച്ചു പറ്റിയ അനിമേഷൻ ഗാനം ഇതുവരെ 4.8 ലക്ഷം ആളുകളാണ് യൂട്യൂബിലൂടെ കണ്ടിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.