Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാസ്കർ ദ റാസ്കലിലെ ഐ ലവ് യു മമ്മി

I Love You Mummy Song

മമ്മൂട്ടിയും നയൻതാരയും ഒന്നിക്കുന്ന ചിത്രം ഭാസ്കർ ദ റാസ്കലിലെ രണ്ടാമത്തെ ഗാനം ഐ ലവ് യു മമ്മി പുറത്തിറങ്ങി. ദീപക് ദേവിന്റെ മകൾ ദേവിക ദീപക് ദേവും ശ്വേത മോഹനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ്് അഹമ്മദ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു. അമ്മയും മകളും തമ്മിലുള്ള സ്നേഹമാണ് ഗാനത്തിന്റെ ഇതിവൃത്തം.

നേരത്തെ ചിത്രത്തിലെ മനസിലായിരം എന്ന തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയിരുന്നു. അഫ്സൽ ആലപിച്ച ഗാനം പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ ആദ്യ ടീസറിനും നല്ല സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. അച്ഛൻ മകൻ ബന്ധത്തിന്റെ കഥ പറയുന്ന ഒരു ഫാമിലി എന്റർടെയിനറാണ് ഭാസ്കർ ദ റാസ്കൽ. സമ്പന്ന കുടുംബത്തിൽ പിറന്നെങ്കിലും അച്ഛന്റെ കട ബാധ്യതയിൽ എല്ലാം നഷ്ടപ്പെട്ട് പത്താം ക്ലാസിൽ പഠനം നിർത്തി പിന്നീട് ജീവിതം സ്വയം പടുത്തുയർത്തുകയായിരുന്ന ഭാസ്കറിന്റേയും അച്ഛന്റെയും ജീവിതത്തിലേയ്ക്ക് നയൻതാരയുടെ കഥാപാത്രം ഹിമ വരുന്നതോടെ ആ ജീവിതത്തിൽ നടക്കുന്ന ചില കാര്യങ്ങളിലൂടെയാണ് കഥ പൂർത്തിയാകുന്നത്.

സിദ്ധിക്ക് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ജനാർദ്ദനൻ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, സാജു നവോദയ, ചാലിപാല, മാസ്റ്റർ സനൂപ്, ദേവി അജിത്ത്, ബേബി അനിഘ തുടങ്ങിയവരും അഭിനയിക്കുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.