Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെയ്ൻ മാലിക്കിന്റെ ആദ്യ ഗാനത്തിന്റെ ഡെമോ പുറത്തിറങ്ങി

I Won't Mind Pro

ബ്രിട്ടീഷ് ബോയിസ് ബാന്റായ വൺ ഡയറക്ഷനിലെ മുൻ അംഗം സെയ്ൻ മാലിക്കിന്റെ ആദ്യ ഗാനത്തിന്റെ ഡെമോ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ബാൻഡുമായി വഴിപിരിഞ്ഞ മാലിക്ക് ബ്രിട്ടീഷ് ഡിജെയായ നോട്ടി ബോയ്യുമായി ചേർന്ന് പുറത്തിറക്കുന്ന ഐ വോണ്ട് മൈന്റ് ഗാനത്തിന്റെ ഡെമോയാണ് മ്യൂസിക്ക് സ്ട്രീമിങ് വെബ്സൈറ്റായ സൗണ്ട് ക്ലൗഡിലൂടെ പുറത്തിറക്കിയത്. സെയ്ൻ മാലിക്ക് പാടിയ എന്ന ഗാനത്തിന്റെ ഡെമോയാണ് ഇപ്പോൾ പുറത്ിറങ്ങിയിരിക്കുന്നത്. ഗാനം 2016 ൽ പുറത്തിറങ്ങുമെന്നും നോട്ടി ബോയ് സൗണ്ട് ക്ലൗഡിലൂടെ അറിയിച്ചിട്ടുണ്ട്.

സെയ്ൻ മാലിക്ക് വൺ ഡയറക്ഷനിൽ നിന്ന് വഴിപിരിഞ്ഞ വിവരം കഴിഞ്ഞ ദിവസമാണ് ബാൻഡ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചത്. ബാൻഡിന്റെ കൂടെയുള്ള തന്റെ അഞ്ച് വർഷത്തെ യാത്ര വളരെ മികച്ചതായിരുന്നെന്നും, തനിക്ക് സ്വപ്നം കാണാൻ പറ്റാത്തത്ര ഉയരത്തിൽ താൻ എത്തിയെന്നും ഇനി തനിക്ക് ഒരു സാധാരണ 22 കാരനായി ബഹളങ്ങളിൽ നിന്ന് അകന്ന് ജീവിക്കണമെന്നും ആഗ്രഹമുണ്ടെന്നും അതിനായാണ് താൻ ബാൻഡിൽ നിന്ന് പിൻമാറുന്നത് എന്നുമായിരുന്ന മാലിക്ക് അറിയിച്ചിരുന്നത്.

ബ്രിട്ടീഷ് റിയാലിറ്റി ഷോയായ എക്്സ് ഫാക്ടർ 7 ലൂടെ രംഗത്ത് വന്ന വൺ ഡയറക്ഷന്റെ ആദ്യത്തെ ഗാനമായ ഫോർ എവർ യങിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 2011ൽ പുറത്തിറക്കിയ അപ് ഓൾ റൈറ്റ്, 2012ൽ പുറത്തിറക്കിയ ടേക് മി ഹോം, 2013 ൽ പുറത്തിറക്കിയ മിഡ് നൈറ്റ് മെമ്മറീസ്, ഇപ്പോൾ പുറത്തിറക്കിയ ഫോർ എന്നീ ആൽബങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. 2 ബ്രിട്ട് അവാർഡുകളും 4 എം ടി വി വീഡിയോ മ്യൂസിക് പുരസ്കാരങ്ങളും ബാൻഡിനെ തേടി എത്തിയിട്ടുണ്ട്. 2012ലെ ടോപ് ന്യൂ ആർട്ടിസ്റ്റായി വൺ ഡയറക്ഷനെ ബിൽബോർഡ് പ്രഖ്യാപിച്ചിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.