Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയൻതാരയുടെയും ഉദയ്നിധി സ്റ്റാലിന്റെയും പ്രണയം

Oorellaam Unnai Kandu song

ഇതു കതിർവേലൻ കാതലി എന്ന ചിത്രത്തിന് ശേഷം ഉദയനിധിയും നയൻതാരയും ഒന്നിക്കുന്ന ചിത്രം നൻപേൻടയുടെ ആദ്യഗാനം ഊരെല്ലാം ഉന്നൈ കണ്ടു പുറത്തിറങ്ങി. ചിത്രത്തിലെ നായിക നായകൻമാരുടെ പ്രണയമാണ് ഗാനത്തിന്റെ ഇതിവൃത്തം. ഹിറ്റ് കൂട്ടുകെട്ടായ ബോംബെ ജയശ്രീയും പി ഉണ്ണികൃഷ്ണനും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഹാരിസ് ജയരാജാണ്. വൈരമുത്തു ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

കഴിഞ്ഞ വർഷം അവസാനം ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ പുറത്തിറങ്ങിയിരുന്നുവെങ്കിലും വിഡിയോ പുറത്തുവിട്ടിരുന്നില്ല. സൂര്യയും ആര്യയും ചേർന്നായിരുന്ന ഗാനത്തിന്റെ ഓഡിയോ പുറത്തിറക്കിയത്. പുറത്തിറങ്ങി കുറച്ച് സമയം കൊണ്ട് തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ച ഗാനങ്ങളാണ് നൻപേൻടയിലേത്. ബോസ് എങ്കിര, ഭാസ്കരൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധാന സഹായി ആയിരുന്ന ജഗദീഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നൻപേൻട. ജഗദീഷ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്.

ഉദയ്നിധി സ്റ്റാലിൻ, നയൻതാര എന്നിവരെ കൂടാതെ, സന്താനം, കരുണാകരൻ, ഷെറിൻ, പൂജ രാമചന്ദ്രൻ, വിനോദിനി, സൂസൻ ജോർജ്, മനോബാല, രാജേന്ദ്രൻ, കാതൽ ദണ്ഡപാണി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. തെന്നിന്ത്യൻ സൂപ്പർ താരം തമന്ന ചിത്രത്തിൽ അതിഥി താരമായും എത്തുന്നുണ്ട്. റെഡ് ജൈന്റ് മൂവീസിന്റെ ബാനറിൽ ഉദയ്നിധി സ്റ്റാലിൻ തന്നെ നിർമ്മിക്കുന്ന ചിത്രം എപ്രിൽ 2 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.