Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈഫ് യു ഹോൾഡ് മൈ ഹാൻഡ് എബിസിഡി2 പുതിയ ഗാനം

If You Hold My Hand

വരുൺ ധവാൻ നായകനാവുന്ന ചിത്രം എബിസിഡി2 ലെ പുതിയ ഗാനം ഈഫ് യു ഹോൾഡ് മൈ ഹാൻഡ് പുറത്തിറങ്ങി. ബെന്നി ദയാൽ പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് സച്ചിൻ– ജിഗർ കൂട്ടുകെട്ടാണ്. മയൂർ പുരി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു. നേരത്തെ ചിത്രത്തിലെ ബേസുബാൻ പേ, നാച്ച് മേരി ജാൻ, സുൻ സാത്തിയ, ചുനർ, ഹാപ്പി ബെർത്ഡേ, ഹാപ്പി ഹവർ തുടങ്ങിയ ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു. ഡാൻസിന് കൂടുതൽ പ്രാധാന്യം നൽകുന്ന ഗാനങ്ങൾക്കെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

2013ൽ റെമോ ഡിസൂസ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രീ ഡി ചിത്രം എബിസിഡിയുടെ രണ്ടാം ഭാഗമാണ് എബിസിഡി2. ആദ്യഭാഗം പോലെ തന്നെ നൃത്തം പശ്ചാത്തലമാക്കിയുള്ള ത്രിഡി ചിത്രമാണ് എബിസിഡി2. മയൂർ പുരി, തുഷാർ ഹിരാനന്ദിനി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.

ഈഫ് യു ഹോൾഡ് മൈ ഹാൻഡ്...

വരുൺ ധവാൻ, ശ്രദ്ധ കപൂർ, പ്രഭുദേവ, ലോറൻ ഗോട്ട്ലീപ്പ്, രാജീവ് ജുയൽ, ധർമേഷ് യേലാൻഡേ, കേതൻ വഗേല, രവി ഷീവാലെ, മുരളി ശർമ്മ, രാഘവ് ജുയൽ, പ്രാച്ചി ഷാ, പുനീത് പതക്, കാർത്തിക്, എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇവരെ കൂടാതെ തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുൻ, കപിൽ ശർമ്മ, നവ്ജ്യോത് സിങ് സിന്ധു തുടങ്ങിയവർ അതിഥി താരമായും ചിത്രത്തിലെത്തുന്നുണ്ട്. വാൾട്ടർ ഡിസ്നി പിക്ച്ചേഴ്സിന്റെ ബാനറിൽ സിദ്ധാർഥ് റോയ് കപൂർ നിർമ്മിക്കുന്ന ചിത്രം ജൂൺ 19 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.