Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇംഗ്ലീഷ് ചിത്രത്തിന് ഇളയരാജയുടെ സംഗീതം

Ilayaraja_English

തെന്നിന്ത്യൻ സംഗീത ലോകത്തെ ഇസൈജ്ഞാനിയാണ് ഇളയരാജ. പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സങ്കടത്തിലുമെല്ലാം ഇത്ര മനോഹരമായ സംഗീതമുണ്ടെന്ന് തെന്നിന്ത്യക്ക് കാണിച്ചു തന്ന ഇളയരാജയുടെ സംഗീതം കടലുകടന്നിരിക്കുന്നു. ഓസ്ട്രേലിയയിൽ നിന്ന് പുറത്തിറങ്ങുന്ന ഇംഗ്ലീഷ് ചിത്രത്തിന് സംഗീതം നൽകിക്കൊണ്ടാണ് തന്റെ ഇളയരാജ തന്റെ സംഗീതത്തിന്റെ വ്യപ്തി ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിലുമെത്തിക്കുന്നത്.

ജൂലിയൻ കരികാലൻ സംവിധാനം ചെയ്യുന്ന ലൗ ആന്റ് ലൗ ഓൺലി എന്ന ചിത്രമാണ് ഇളയരാജയുടെ സംഗീതത്തിൽ പുറത്തിറങ്ങുന്നത്. ഇന്ത്യൻ വംശജനും ഓസ്ട്രിയൻ യുവതിയും തമ്മിലുള്ള പ്രണയം ആദാരമാക്കുന്ന ചിത്രത്തിൽ റോഹിത് കാൽയ, ജോർജിയ നിക്കോളാസ്, ശേഖർ മേഹ്ത്ത, അംബിക, അന്റൺ മോനോജ് കുമാർ, റോബർട്ട് ഓസ്ബോൺ, ബെൻ കോർക്ക് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ജൂലിയൻ കരികാലനും ഇഷ് ജൂലിയനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഉടന്‍ പുറത്തിറങ്ങും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.