Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ വേർഷനിൽ ഹാരിപോട്ടർ

കഥകളുടെ മാന്ത്രിക ലോകത്തെ കാഴ്ചകളിലൂടെ കണ്ടറിഞ്ഞു ഹാരിപോട്ടറിലൂടെ. സിനിമ കണ്ടിറങ്ങുമ്പോൾ കണ്ണിനുള്ളിൽ അത്ഭുതങ്ങളുടെ വലിയ ലോകം നമ്മൾ പടുത്തുയർത്തിയിട്ടുണ്ടാകും. ആ അത്ഭുത ലോകത്തിന് താളം പിടിച്ച് അതിലെ പാട്ടും. പാശ്ചാത്യ സംഗീതത്തിലൊരുങ്ങിയ അതിസുന്ദരമായ ഗാനത്തിന്റെ ഇന്ത്യൻ ശൈലി എങ്ങനെയുള്ളതാകും? ഹാരിപോട്ടർ സംഗീതത്തിന് കുറച്ച് ആദരമർ‌പ്പിച്ച് കുറച്ച് ഇന്ത്യൻ സംഗീതജ്ഞർ ചെയ്ത വീഡിയോ വൈറലാകുകയാണ്. തുഷാർ ലാലെന്ന കീബോർഡ് വിദഗ്ധനാണ് ഹാരിപോട്ടർ മ്യൂസിക്കിന്റെ ഇന്ത്യൻ വേർഷനു പിന്നിൽ പ്രവർത്തിച്ചത്. ദി ഇന്ത്യൻ ജാം പ്രോജക്ടിലെ സംഗീതജ്ഞരാണ് ഹാരിപോട്ടർ സംഗീതത്തെ ഇന്ത്യൻ ശൈലിയിൽ രൂപപ്പെടുത്തിയത്.

തബല സമയ് ലാൽ‌വാനി, സന്ദീപ് മിശ്രയുടെ സാരംഗി, പുല്ലാങ്കുഴൽ വായിച്ചത് പ്രതമേഷ് സാലുങ്കേ, സന്തൂർ അബ്രാർ അഹമ്മദ്, ഡേവിഡ് ഡി മെനെസെസും റോജർ മെൻഡോൻകയും. യുട്യൂബില്‍ ഈ പ്രതിഭകള്‍ അപ്‌ലോഡ് ചെയ്ത അഞ്ചു മിനുട്ട് 22 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആറു ലക്ഷത്തോളം പേരാണ് കണ്ടത്. ഹാരിപ്പോട്ടറിലെ ഓരോ കഥാപാത്രങ്ങളേയും ഒപ്പം കൊണ്ടുനടക്കുന്നവരാണ് ഇപ്പോഴും നമ്മൾ. ഇന്ത്യൻ ശൈലിയിൽ അതിലെ സംഗീതം പുനരവതരിക്കുമ്പോൾ വേറൊരു അനുഭവം തന്നെയാകുമത്. വിൻഡോ ടു തി പാസ്റ്റിൽ തുടങ്ങി തീം മ്യൂസികിലൂടെ ദി എപിലോഗ് ലീവിങ്‌ലാണ് സംഗീതം അവസാനിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.