Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൂ കിസി റെയിൽ സേ... മസാനിലെ പ്രണയഗാനം

Tu Kisi Rail Si

ഇന്ത്യൻ നാടൻ പാട്ടിനെയും റോക്ക് സംഗീതത്തെയും മനോഹരമായി കൂട്ടിയിണക്കിയ ബാൻഡാണ് ഇന്ത്യൻ ഓഷ്യൻ. 1990 കളിൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യ കാല ബാൻഡുകളിൽ ഒന്നായ ഇന്ത്യൻ ഓഷ്യനാണ് ഫ്യൂഷൻ സംഗീതത്തെ നമ്മുടെ മനസുകളിലേയ്ക്ക് എത്തിച്ചത്. ഇന്ത്യൻ ഓഷ്യന്റെ മനോഹര സംഗീതത്തിൽ മസാനിന്റെ തു കിസി റെയിൽ സേ എത്തിയിരിക്കുകയാണ്. സ്വാനന്ദ് കിർകിറെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദുഷ്യന്ത് കുമാറിന്റെ ഗസലിനെ ആധാരമാക്കിയ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് വരുൺ ഗ്രോവറാണ്.

ഫ്ളൈ എവേ സോളോ എന്ന പേരിൽ ഈ വർഷത്തെ കാൻ ചലചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രമാണ് മസാൻ. കാൻ ചലചിത്രമേളയിൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്ക് പുരസ്കാരം നേടിയ ചിത്രം അതിന്റെ സംവിധായകന് പുതുമുഖ സംവിധായകനുള്ള പ്രത്യേക പുരസ്കാരവും നേടിക്കൊടുത്തിരുന്നു.

Tu Kisi Rail Si...

ബനാറസിലെ രണ്ട് വ്യത്യസ്ത കഥകളാണ് ചിത്രം പറയുന്നത്. റിച്ച ചന്ദ, വിക്കി കൗശൽ, വിനീത് കുമാർ, ശ്വേത ത്രിപതി, പങ്കജ് ത്രിപതി, നിഖിൽ സാഹ്നി, വിനീത് കുമാർ സിങ് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. നീരജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നീരജും വരുൺ ഗ്രോവറും ചേർന്നാണ്. ദേശീയ പുരസ്കാര ജേതാവ് അവിനാഷ് അരുണാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ദൃശ്യം ഫിലിംസ്, ഫാന്റം ഫിലിംസ് തുടങ്ങിയവയുടെ ബാനറിൽ സംവിധായകൻ അനുരാഗ് കശ്യപ് നിർമ്മിച്ചിരിക്കുന്ന ചിത്രം ജൂലൈ 24 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.