Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻജി ഇടുപ്പഴകിയുടെ സോങ് ടീസർ എത്തി

ഇൻജി ഇടുപ്പഴകി...

അനുഷ്ക പൊണ്ണത്തടിച്ചിയായി എത്തുന്ന സൈസ് സീറോ (തമിഴിൽ ഇൻജി ഇടുപ്പഴകി) എന്ന ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആര്യ നായകനാകുന്ന ചിത്രത്തിലെ നർമം പൊരിഞ്ഞ ടീസറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. മരതകമണിയാണ്‌ ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സ്ത്രീകളിലെ തടികൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് സിനിമയുടെ പ്രമേയം. ചിത്രത്തില്‍ രണ്ടു ഗെറ്റപ്പിലാകും അനുഷ്ക എത്തുക. ഇതിനായി താരം കഠിനമായ ശരീരമാറ്റമാണ് നടത്തിയിരിക്കുന്നത്.

തമിഴിലും തെലുങ്കിലുമായാണ്‌ ചിത്രം പുറത്തിറങ്ങുന്നത്. പ്രകാശ്‌കോവെലാമുടി സംവിധാനം ചെയ്യുന്ന സിനിമയിൽ ആര്യയാണ് നായകൻ. പ്രകാശ്‌ രാജ്, ഉര്‍വശി, സോനാല്‍ ചൌഹാന്‍, ഭരത് എന്നിവരും പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഈയിടെ പുറത്തിറങ്ങിയ ബാഹുബലിയില്‍ ദേവസേന എന്ന കഥാപാത്രത്തെ അവത്രിപ്പിച്ച് ഏറെ പ്രശംസ നേടിയ അനുഷ്‌കയുടെ അഭിനയ ജീവിതത്തിലെ നാഴികകല്ലായിരിക്കും ഈ പൊണ്ണത്തടിച്ചി വേഷം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.