Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോടിന്റെ ഗുജറാത്തി പാട്ടുകാരൻ

കോഴിക്കോടൻ പാട്ടുകൂട്ടായ്മകളുടെ പാട്ടുകാരനാണ് നയൻ ജെ ഷാ. മലയാളം മറക്കാത്ത നാടക ഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളും പാടിനടക്കുന്ന ഗുജറാത്തി. പാട്ടുപടിക്കാത്ത പാട്ടുകാരൻ. അതിനേക്കാളുപരി ഒരു വ്യവസായിയും. മുകേഷെന്ന ഇതിഹാസ ഗായകനെ ഓർമിക്കുന്ന ശബ്ദം. ഇന്ന് മധുരമൂറുന്ന മലയാളം പാട്ടുകൾ കോഴിക്കോടിന് പാടിക്കൊടുക്കുന്ന ഗായകനാണ് നയൻ ജെ ഷാ.

മുകേഷിന്റെ തൊണ്ണൂറാം ജന്മദിനത്തിൽ തൊണ്ണൂറ് പാട്ടുകളാണ് അദ്ദേഹത്തിന്റ തൊണ്ണൂറ് പാട്ടുകൾ കോർത്തിണക്കിയൊരു ഗാനമേള നയൻ ജെ ഷാ സംഘടിപ്പിച്ചിരുന്നു. പാട്ടുകളെല്ലാം പാടിയത് അദ്ദേഹം തന്നെ. തനിക്ക് നല്ല സ്റ്റാമിനയുണ്ടെന്ന് ഷാ തന്നെ സമ്മതിക്കുന്നു ചിരിച്ചുകൊണ്ട്. വേദികളെന്നും തന്നെ ത്രസിപ്പിക്കുന്നു. ബുക്ക് നോക്കി പാടാറില്ല., കാണികളോടുള്ള അടുപ്പം കുറയാതിരിക്കാനാണ് അത്. മുകേഷിന്റെ ഗാനങ്ങൾ മാത്രം പാടുന്ന ഗായകനെന്ന് വേണമെങ്കിൽ നയൻ ജെ ഷായെ പറയാം. പക്ഷേ ഇപ്പോൾ മലയാളം പാട്ടുകളും പാടാറുണ്ട്. ഏറെയിഷ്ടം ദാസേട്ടന്റെ ഗാനങ്ങളോട്. കോഴിക്കോട് തന്ന സ്നേഹമാണ് തന്നെ ഗായകനാക്കിയത്. നയൻ ജെ ഷാ പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.