Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇർഫാൻ ഖാന്റെ പ്രണയം ഐശ്വര്യയോട്

Jazbaa_New

ഇർഫാൻ ഖാനും ഐശ്വര്യ റോയ്്യും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ജസ്ബയിലെ ഗാനം ജാനെ തേരി ഷെഹർ പുറത്തിറങ്ങി. ഇർ‌ഫാൻ ഖാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഐശ്വര്യ റോയ്്യുടെ കഥാപാത്രത്തോട് തോന്നുന്ന പ്രണയമാണ് ഗാനത്തിന്റെ ഇതിവൃത്തം. വിപിൻ അനേജ മനോഹരമായി പാടിയ ഗാനത്തിന് ഈണം പകർന്നതും വരികൾ എഴുതിയതും അർക്കോയാണ്.

നേരത്തെ ചിത്രത്തിലെ കഹാനിയ ബന്ധയാ, ആജ് രാത്ത് കാ സീൻ എന്നീ ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു മികച്ച പ്രതികരണമാണ് മൂന്നു ഗാനങ്ങൾക്കും ലഭിച്ചത്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ ഗുസാരിഷിന് ശേഷം ഐശ്വര്യ റായ് ബച്ചൻ അഭിനയിക്കുന്ന ചിത്രമാണ് ജെസ്ബാ. സഞ്ജയ് ഗുപ്തയും റോബിൻ ഭട്ടും കഥയും തിരക്കഥയും എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജയ് ഗുപ്തയാണ്. സ്വന്തം മകളെ രക്ഷിക്കുന്നതിനായി പീഡനക്കേസിലെ പ്രതിയെ രക്ഷിക്കേണ്ടിവരുന്ന വക്കീലിന്റെ കഥപറയുന്ന ചിത്രമാണ് ജെസ്ബാ.

Jaane Tere Shehar - Jazbaa

ഐശ്വര്യ റായ്​യെ കൂടാതെ ഇർഫാൻ ഖാൻ, ഷബാന ആസ്മി, ചന്ദൻ റോയ് സൻയാൽ, ജാക്കി ഷ്‌റോഫ്, അതുൽ കുൽക്കർണി, സിദ്ധാന്ത് കപൂർ, പ്രിയ ബാനർജി, സാറാ അർജുൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പ്രിതമാണ് ചിത്രത്തിന് സംഗീതം പകരുന്നത്. എസ്സൽ വിഷൻ പ്രൊഡക്ഷൻസ്, വൈറ്റ് ഫെദർ ഫിലിംസ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 9 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.