Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാഗ് ജോണിയിലെ പ്രണയഗാനം

Iss Qadar Pyar Hai

കുനാൽ ഖൈമു പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഭാഗ് ജോണിയിലെ പ്രണയഗാനം പുറത്തിറങ്ങി. സുനിൽ കമ്മത്ത് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് മിഥുനാണ്. അമിതാഭ് വര്‍മ്മ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു. പ്രണയവും വിരഹവുമാണ് ഗാനത്തിന്റെ വരികളുടെ ഇതിവൃത്തം. നേരത്തെ ചിത്രത്തിലെ ഡാഡി മമ്മി എന്ന ഗാനവും ഹണിസിംഗ് ആലപിച്ച പാർട്ടി ഗാനവും പുറത്തിറങ്ങിയിരുന്നു.

2009 ൽ പുറത്തിറങ്ങിയ വില്ല് എന്ന വിജയ് ചിത്രത്തിലെ ഗാനം ദേവി ശ്രീപ്രസാദാണ് ഭാഗ് ജോണിയിൽ ഉൾപ്പെടുത്തിയത്. എം എം മാനസിയും ദേവി ശ്രീ പ്രസാദും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് ഇതുവരെ 50 ലക്ഷം കാണികളേയും ഹണിയുടെ പാർട്ടി ഗാനത്തിന് 40 ലക്ഷം കാണികളേയും യൂട്യൂബിലൂടെ മാത്രം ലഭിച്ചിരുന്നു.

Iss Qadar Pyar Hai...

സീഹോക്‌സ്, അഹിസ്ത അഹിസ്ത തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ശിവം നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഭാഗ് ജോണി. പാർട്ടികളും പെണ്ണുങ്ങളുമായി അടിച്ചുപൊളി ജീവിതം നടത്തുന്ന നായകന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുനാൽ ഖൈമു ചിത്രത്തിന്റെ നായകനായി എത്തുന്നു. കുനാലിനെ കൂടാതെ സോയ മൊറാനി, മന്ദാന കരിമി, വിക്രം ഭട്ട് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സൂപ്പർ കാസറ്റ്‌സ് ഇൻഡസ്ട്രീസ് ലിമിറ്ററഡ് ബിവിജി ഫിലിംസ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാർ, കൃഷ്ണ കുമാർ, വിക്രം ഭട്ട് തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 25ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.