Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരീനയുടെ ഐറ്റം ഡാൻസ് എത്തി

Mera naam Mary

അക്ഷയ് കുമാറും സിദ്ധാർത്ഥ് മൽഹോത്രയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ബ്രദേഴ്‌സിലെ കരീനയുടെ ഐറ്റം ഡാൻസ് പുറത്തിറങ്ങി. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം കരീന ഐറ്റം ഗേളായി എത്തുന്ന ചിത്രമാണ് ബ്രദേഴ്‌സ്. കരീനയുടെ ചടുല നൃത്ത ചുവടുകളുമായി എത്തിയ ചിത്രത്തിലെ മേരാ നാം മേരി എന്ന ഗാനം പുറത്തിറങ്ങി 24 മണിക്കൂറുകൾകൊണ്ട് ഏകദേശം 5 ലക്ഷത്തിൽ അധികം ആളുകളാണ് യുട്യൂബിലൂടെ ഗാനം കണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗാനത്തിന്റെ ടീസർ പുറത്തിറക്കിയിരുന്നു യുട്യൂബിൽ ട്രെൻഡിങ്ങായ ടീസർ ഇതുവരെ 13 ലക്ഷം ആളുകളാണ് കണ്ടിരിക്കുന്നത്.

അക്ഷയ് കുമാറും സിദ്ധാർത്ഥ് മൽഹോത്രയും സഹോദരന്മാരായി അഭിനയിക്കുന്ന ബ്രദേഴ്‌സിന്റെ ട്രെയിലർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഏകദേശം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ ധർമ്മാ പ്രൊഡക്ഷൻസ് പുറത്തിറക്കിയിരിക്കുന്നത്. ബോക്‌സിംഗ് താരങ്ങളായിട്ടാണ് ഇരുവരും ചിത്രത്തിൽ അഭിനയിക്കുന്നത്. അക്ഷയ് കുമാറും സിദ്ധാർത്ഥ് മൽഹോത്രയും ഇതുവരെ കാണാത്ത വ്യത്യസ്തമായ ലുക്കുമായി എത്തിയ ട്രെയിലർ ഇതുവരെ 70 ലക്ഷം ആളുകളാണ് യൂട്യൂബിലൂടെ മാത്രം കണ്ടത്.

മേരാ നാം മേരി...

അഗ്‌നിപത് എന്ന ചിത്രത്തിന്റെ സംവിധായകൻ രൺ മൽഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2011ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ വാരിയേഴ്‌സിന്റെ ഒഫീഷ്യൽ റീമെയ്ക്കാണ് ഈ ചിത്രം. സഹോദരന്മാർ തമ്മിലുള്ള മത്സരമാണ് ചിത്രത്തിന്റെ പ്രമേയം. അക്ഷയ്‌യേയും സിദ്ധാർഥിനേയും കൂടാതെ ജാക്വലിൻ ഫെർണാണ്ടസ്, ജാക്കി ഷ്‌റോഫ്, ഷിഫാലി ഷാ, അശുതോഷ് റാണ, കിരൺ കുമാർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ധർമ്മ പ്രൊഡക്ഷൻസ്, ലയൺസ്‌ഗേറ്റ് ഫിലിംസ്, എൻഡിമോൾ ഇന്ത്യ എന്നിവയുടെ ബാനറിൽ കരൺ ജോഹർ, ദീപക് ധർ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ആഗസ്റ്റ് 14 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.