Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവൻ മര്യാദരാമനിലെ ആദ്യ ഗാനം പുറത്തിറങ്ങി

Choolamittu Song from movie Ivan Maryadaraman

ജനപ്രിയ നായകൻ ദിലീപ് നായകനാവുന്ന ചിത്രം ഇവൻ മര്യദരാമനിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചൂളമിട്ടു ചൂളമിട്ടും പാഞ്ഞു പോകുന്ന തീവണ്ടി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഗോപിസുന്ദർ ഈണം നൽകിയിരിക്കുന്നു. 2010 ൽ പുറത്തിറങ്ങിയ മര്യാദരാമണ്ണ എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേയ്ക്കാണ് ഇവൻ മര്യാദരാമൻ.

1923ൽ ബസ്റ്റർ കീറ്റൺ ഒരുക്കിയ അവർ ഹോസ്പിറ്റാലിറ്റി എന്ന നിശബ്ദ ഇംഗ്ലീഷ് ചിത്രത്തിന്റെ റീമേയ്ക്കായിരുന്നു മര്യാദരാമണ്ണ. തുടർന്ന് കന്നടയിലേയ്ക്ക് മര്യാദെരാമണ്ണ എന്ന പേരിലും, ബംഗാളിയിലേയ്ക്ക് ഫൻഡേ പോരിയ ബോഗ കണ്ടേ രേ എന്ന പേരിലും, ഹിന്ദിയിലേയ്ക്ക് സൺ ഓഫ് സർദാർ എന്ന പേരിലും, തമിഴിലേയ്ക്ക് വല്ലവനുക്ക് പുല്ലും ആയുധം എന്ന പേരിലും റീമെയ്ക്ക് ചെയ്തിട്ടുണ്ട്.

ചൂളമിട്ടു ചൂളമിട്ടു...

പൂനൈയിലെ ഒരു റൈസ് മില്ലിലെ ജോലിക്കാരനാണ് രാമനെന്ന രാമു. സൈക്കിളിൽ അരി എത്തിക്കുകന്ന രാമു തന്റെ ഏറെക്കാലത്തെ ആഗ്രഹമായ ഓട്ടോറിക്ഷ വാങ്ങാനാണ് പണം കണ്ടെത്തുന്നതിനായി നാട്ടിലേക്ക് യാത്ര തിരിക്കുകകയാണ്. നാട്ടിലെത്തിയ രാമു അകപ്പെടുന്ന പ്രശ്നങ്ങളാണ് ഇവൻ മര്യാദരാമൻ എന്ന ചിത്രത്തിലെ ഇതിവൃത്തം.

ദിലീപിനെ കൂടാതെ നിക്കി ഗിൽറാണി, അബു സലിം, താരാ കല്യാൺ, കെ.ടി.സി. അബ്ദുള്ള, തെലുങ്കിലെ പ്രശസ്ത നടനായ നാഗിനിഡു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നവാഗതനായ സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദർകൃഷ്ണ സിബി കെ തോമസാണ്. ആന്റോ ജോസഫ് ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer