Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടിക്കാൻ മാത്രമല്ല, അസലായി കളിക്കാനും ജാക്കി ചാന് അറിയാം

jackie-chan-dance

മെയ്‍വഴക്കം കൊണ്ട് ലോക സിനിമയെ ത്രില്ലടിപ്പിച്ച പ്രതിഭയാണ് ജാക്കീ ചാൻ. എതിരാളിയെ ഇടിച്ചു തവടു പൊടിയാക്കുന്ന ജാക്കീ ചാനെയാണ് നമുക്ക് അറിയാവൂ. ദാ ഇവിടെ കാണുന്നത് സോനു സൂദിനൊപ്പം തകർപ്പൻ നൃത്തച്ചുവടുകളുമായി വേദി കീഴടക്കുന്ന ജാക്കീ ചാനെയാണ്. രസകരമായ നൃത്തം ആസ്വദിച്ച് കളിക്കുകയാണ് ജാക്കീ ചാൻ. പഞ്ചാബീ ഗാനമായ തുന്ക് തുന്ക് ആണ് ഇരുവരെയും ഡാൻസുകാരാക്കിയത്. 19മത് ഷാങ്ഹായ് ഫെസ്റ്റിവലിലെത്തിയപ്പോഴായിരുന്നു സംഭവം.

ജാക്കീ ചാൻ അഭിനയിച്ച കുങ്ഫു യോഗ എന്ന ചിത്രത്തിന്റെ പ്രദർശനമുണ്ടായിരുന്നു മേളയിൽ. ഇതിനെ തുടർന്നു നടന്ന ചടങ്ങിലാണ് ജാക്കി ചാന്‍ സോനു സൂദിനൊപ്പം ഒരു രസത്തിന് കളിച്ചു തുടങ്ങിയത്. ചിത്രത്തിനായി ഫറാ ഖാൻ നൃത്തം പഠിപ്പിച്ചു നൽകിയതിനാലാവണം ജാക്കിചാന് ഇത്ര മനോഹരമായി കളിക്കാനായതെന്നാണ് കരുതുന്നത്. തുനക് തുനക് തുൻ എന്ന ആൽബത്തിലെ ഈ ഗാനം ആലപിച്ചത് ദാലർ മെഹ്ന്ദിയാണ്. ഈണമിട്ടത് രവി പവാറും.

Your Rating: