Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാസ്മരിക ശബ്ദത്തിൽ ബാഹുബലിയിലെ പുതിയ ഗാനം

Jal Rahin Hain

ബോളിവുഡിന് ലഭിച്ച അതുല്യ പ്രതിഭയാണ് കൈലാഷ് ഖേർ. പാടുന്ന ഓരോ ഗാനങ്ങളും കേൾവിക്കാർക്ക് അനുഭവമാക്കി മാറ്റുന്ന കൈലാഷ് ഖേറിന്റെ മാസ്മരിക ശബ്ദത്തിൽ ബാഹുബലിയുടെ രണ്ടാമത്തെ വിഡിയോ ഗാനം പുറത്തിറങ്ങി. ബാഹുബലിയുടെ ഹിന്ദി പതിപ്പിലെ ജൽ രഹാഹെ എന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. മനോജ് മുൻതാഷിറിന്റെ വരികൾക്ക് എം എം കരീം ഈണം പകർന്നിരിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി സെറ്റൊരുക്കുന്ന രംഗങ്ങളാണ് ഗാനത്തിലൂടെ നിർമ്മാതാക്കൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കന്നത്. 20 ഏക്കർ സ്ഥലത്ത് 1000 പേർ ചേർന്ന് 200 ദിവസമെടുത്താണ് സെറ്റ് പൂർത്തിയാതെന്നും ദൃശ്യങ്ങളിലൂടെ പറയുന്നുണ്ട്.

നേരത്തെ ചിത്രത്തിലെ മമതാ സേ ബരി എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. ബോംബെ ജയശ്രീ പാടിയ ഗാനം ഇതുവരെ 4.3 ലക്ഷം ആളുകളാണ് യൂട്യൂബിലൂടെ മാത്രം കണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുപ്പതിയിൽ നടന്ന ചടങ്ങിൽ വെച്ചാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ഗാനങ്ങൾ പുറത്തിറങ്ങിയത്.

ജൽ രഹാഹെ...

സൂപ്പർഹിറ്റ് ചിത്രം ഈച്ചയ്ക്ക് ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാഹുബലി. ഒരേസമയം തെലുങ്കിലും തമിഴിലും റിലീസ് ചെയ്യുന്ന ചിത്രം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച് ഉൾപ്പെടെ നിരവധി ഭാഷകളിലേയ്ക്ക് മൊഴിമാറ്റിയും തിയേറ്ററുകളിലെത്തും. ശിവന്റെ പ്രതിരൂപമായി അറിയപ്പെട്ട ബാഹുബലിയുടെയും പൗരാണിക മിത്തുകളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹോളിവുഡിനെ വെല്ലുന്ന ചിത്രമായിരിക്കും ബാഹുബലിയെന്നാണ് സംവിധായകൻ രാജമൗലിയുടെ അവകാശം. അതീവരഹസ്യമായി ചിത്രീകരിച്ച ബാഹുബലിയുടെ അണിയറവിശേഷങ്ങളും മേക്കിംഗ് വീഡിയോയും ആദ്യലുക്കുമെല്ലാം നേരത്തെ പുറത്തുവന്നിരുന്നു.

പ്രഭാസ് ആണ് ബാഹുബലിയാകുന്നത്. അനുഷ്കാ ഷെട്ടിയും തമന്നയുമാണ് ചിത്രത്തിലെ നായികമാർ. ദേവസേനയായി അനുഷ്കാ ശർമ്മയും അവന്തികയായി തമന്നയും എത്തുന്നു. ഈച്ചയിൽ വില്ലനായി തകർത്തഭിനയിച്ച കന്നഡ താരം സുദീപും പ്രധാന റോളിലെത്തുന്നുണ്ട്. ഇവരെ കൂടാതെ സത്യരാജ്, നാസർ, രമ്യ കൃഷ്ണൻ, രോഹിണി, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇരുന്നൂറ് കോടി മുതൽമുടക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. റാമോജി റാവു ഫിലിംസിറ്റിയിൽ ഒരുക്കിയ പൗരാണിക പശ്ചാത്തലമുള്ള സെറ്റായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. സാബു സിറിൽ ആണ് കലാസംവിധാനം. വി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് എം എസ് രാജമൗലി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആർക്ക് മീഡിയ വർക്സിന്റെ ബാനറിൽ കെ രാഘവേന്ദ്രറാവു നിർമ്മിക്കുന്ന ചിത്രം ജൂലൈ പത്തിന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.