Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജമ്‌നാപ്യാരിയുടെ ഗാനങ്ങളെത്തി

Jamna Pyari Audio Launch

കുഞ്ചാക്കോ ബോബൻ ഓട്ടോഡ്രൈവറായി എത്തുന്ന ചിത്രം ജമ്‌നാപ്യാരിയുടെ ഗാനങ്ങൾ പുറത്തിറങ്ങി. പനമ്പിള്ളി നഗറിലെ ഓട്ടോസ്റ്റാന്റിൽ വെച്ച് നിവിൻ പോളിയും കുഞ്ചാക്കോ ബോബനും ഗോപിസുന്ദറും ചേർന്നാണ് ഗാനങ്ങൾ പുറത്തിറത്തിറക്കിയത്. മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വാസൂട്ടൻ എന്ന തുടങ്ങുന്ന ഗാനം ഫ്രാങ്കോയാണ് ആലപിച്ചിരിക്കുന്നത്. തൃശ്ശൂർ സ്ലാങിൽ ഫ്രാങ്കോ പാടിയ ഗാനത്തിന്റെ വിഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. ബികെ ഹരിനാരായണനായിരുന്നു ഗാനത്തിന്റെ വരികൾ എഴുതിയിരുന്നത്.

ജമ്‌നാപ്യാരി എന്ന് തുടങ്ങുന്ന രണ്ടാമത്തെ ഗാനം ആലപിച്ചിരിക്കുന്നത് സച്ചിൻ വാര്യരും, മഖ്ബൂലും ചേർന്നാണ്. ഹരിനാരയണൻ തന്നെയാണ് രണ്ടാമത്തെ ഗാനത്തിന്റേയും വരികൾ എഴുതിയിരിക്കുന്നത്. മുരുകപ്പാ എന്ന് തുടങ്ങുന്ന മൂന്നാമത്തെ ഗാനം ജാസ്സി ഗിഫ്റ്റ്, ദിവ്യ എസ് മേനോൻ, രമേശ് ബാബു, വിജയ് യേശുദാസ് തുടങ്ങിയവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. കലൈ കുമാറും, ബി.കെ. ഹരിനാരായണനും ചേർന്ന് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

Jamna Pyari - All songs Juke Box

വടക്കാഞ്ചേരി ഗ്രാമത്തിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന വാസൂട്ടൻ. എല്ലാവരുടേയും എല്ലാകാര്യത്തിലൂം മുന്നിലുള്ള വാസൂട്ടന്റെ ഉറ്റസൃഹൃത്താണ് സുരാജ് വെഞ്ഞാറമൂടിന്റെ കെ പി സാബു എന്ന കഥാപാത്രം. സെക്കന്റ് ഹാന്റ് ഇരുചക്രവാഹനങ്ങൾ വിൽക്കുന്ന സാബുവിന്റേയും വാസൂട്ടന്റേയും ഇടയിലേയ്ക്ക് പാർവ്വതി എന്ന പെൺകുട്ടി കടന്നുവരുന്നതിനേ തുടർന്ന് നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മായാബസാർ എന്ന ചിത്രത്തിന് ശേഷം തോമസ് സെബാസ്റ്റിയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജമ്‌നാപ്യാരി. മലയാളി മാമന് വണക്കം എന്ന ചിത്രം കഴിഞ്ഞ് 12 വർഷത്തെ ശേഷം പ്രശസ്ത തമിഴ് നടി റോജ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ് ജമ്‌നാപ്യാരിയിലൂടെ. മിസ് കേരള ഗായത്രി സുരേഷാണ് നായികയായി എത്തുന്നത്. കുഞ്ചാക്കോ ബോബനേയും, സുരാജ് വെഞ്ഞാറമൂടിനേയും ഗായത്രി സുരേഷിനേയും കൂടാതെ നീരജ് മാധവ്, അജു വർഗീസ്, രൺജി പണിക്കർ, മുത്തുമണി, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആർ ജെ ക്രിയേഷൻസിന്റെ ബാനറിൽ ജെയ്‌സൺ ഇളങ്ങുളം നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.